
യൂട്യൂബർ ധ്രുവ് റാഠിയുടെ ആരാധകരുടെ ഭാഗത്ത് നിന്നുണ്ടായ ഭീഷണി സന്ദേശങ്ങൾക്കു പിന്നാലെ വീഡിയോയിൽ കൂടി മറുസന്ദേശവുമായി ഇന്ത്യയിൽ താമസിക്കുന്ന പോളിഷ് യൂട്യുബർ കരോലിന ഗോസ്വാമി. 'ഒന്നിനേയും പേടിക്കില്ല, എന്തൊക്കെ സംഭവിച്ചാലും ഇന്ത്യയിൽ ജീവിക്കുന്നത് തുടരും'- എന്നാണ് കരോലിന ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. കുട്ടികൾക്കൊപ്പം അംഗരക്ഷകരേയും കൂട്ടി പുറത്തിറങ്ങുന്നതിന്റെ ദൃശ്യങ്ങളും കരോലിന പങ്കുവെച്ചിട്ടുണ്ട്. നെവർ സ്റ്റോപ്, നെവർ ഗിവ് അപ്, സനാതനധർമ്മ, ഇൻക്രെഡിബിൾ ഇന്ത്യ, ഭാരതമാതാ തുടങ്ങിയ ഹാഷ്ടാഗുകളിലാണ് കരോലിനയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്.
സോഷ്യല്‍ മീഡിയാ ഇന്‍ഫ്‌ളുവന്‍സറായ ധ്രുവ് റാഠിയുടെ വീഡിയോയെ വിമർശിച്ചു കൊണ്ട് കരോലിന നേരത്തെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തനിക്കെതിരേ ധ്രുവ് റാഠിയുടെ ആരാധകരിൽ നിന്ന് ഭീഷണികൾ വന്നതെന്നാണ് കരോലിന ആരോപിക്കുന്നത്. കഴിഞ്ഞ വർഷം ജർമ്മനിയിൽ വെച്ച് തങ്ങൾ ധ്രുവ് റാഠി ആരാധകരുടെ ആക്രമണത്തിന് ഇരയായിട്ടുണ്ടെന്നും കരോലിനയും ഭർത്താവും ആരോപിച്ചിരുന്നു. തങ്ങളുടെ കാറിന് നേരെ ആക്രമണം അഴിച്ചുവിടുകയും ഉപകരണങ്ങൾ അക്രമികൾ കൊണ്ടുപോയതായും അവർ ആരോപിച്ചു.
തന്റെ വീഡിയോകൾക്ക് താഴെ വന്ന ബലാത്സംഗ ഭീഷണികളുടെ സ്ക്രീൻ ഷോട്ടുകളും കരോലിന പങ്കുവെച്ചിരുന്നു. താനും തന്റെ കുടുംബവും 220ലേറെ ഭീഷണികളാണ് നേരിട്ടതെന്നും ഇനിയും ഇത് സഹിക്കാൻ സാധിക്കില്ലെന്നും കരോലിന പറഞ്ഞിരുന്നു. തനിക്ക് സുരക്ഷ വേണമെന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനെ കരോലിന സമീപിച്ചെങ്കിലും ഇക്കാര്യത്തിൽ ഇതുവരെ സർക്കാർ ഒരു മറുപടി നൽകിയിട്ടില്ലെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
പോളിഷ് യൂട്യുബറാണ് കരോലിനയെങ്കിലും ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ കാർഡ് ഉടമയായ അവർ ഇന്ത്യക്കാരനായ ഭർത്താവ് അനുരാഗിനും കുടുംബത്തിനുമൊപ്പം താമസിച്ചുവരികയാണ്.
Content Highlights: Karolina Goswami Polish YouTuber walks with security after threats from Dhruv Rathee fans
Published: 19 Oct 2024, 10:41 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented