9 വര്‍ഷമായി മകന് നിത്യേന നല്‍കുന്ന മരുന്ന് മുടങ്ങി, വീട് ജപ്തി ഭീഷണിയില്‍; നിസ്സഹായനായി ഹരീഷ്


സോഷ്യൽ ഡെസ്ക്

പ്രതിമാസം 60,000 രൂപയുടെ വില വരുന്ന മരുന്നും ചികിത്സയും ഉണ്ടാക്കിയ കടത്തിന്റെ നടുവിലാണ് ഹരീഷും ഭാര്യ ഷിജിയും അവരുടെ രണ്ട് മക്കളും അടങ്ങുന്ന കുടുംബം ഇന്ന്

SocialHelp

ഹരീഷും കുടുംബവും

ഴിഞ്ഞ 9 വര്‍ഷമായി മകന്‍ അര്‍ജ്ജുന്‍ കൃഷ്ണയ്ക്ക് ഒരു ദിവസം പോലും ഒഴിയാതെ മരുന്ന് കുത്തിവെക്കുന്നുണ്ട് കോഴിക്കോട് ചേവരമ്പലം സ്വദേശിയായ ഹരീഷ്. 20,000 രൂപ വില വരുന്ന മരുന്ന് നല്‍കാനുള്ള കെല്‍പുണ്ടായിട്ടൊന്നുമല്ല. പക്ഷെ അഞ്ചര വയസ്സില്‍ ഒന്നര വയസ്സിന്റെ മാത്രം വളര്‍ച്ചയുണ്ടായിരുന്ന അവന്‍ ആരോഗ്യമുള്ള ബാലനായി തീര്‍ന്നത് മരുന്നിന്റെയും വൈദ്യശാസ്ത്രത്തിന്റെയും സഹായത്തോടെയാണ്. അത് മുടക്കുക വയ്യ. പക്ഷെ ആ മരുന്നാണ് കഴിഞ്ഞ അഞ്ച് ദിവസം മുടങ്ങിയത്. മരുന്നിന്റെ ലഭ്യതയില്ലായ്മയും പണമില്ലായ്മയുമാണ് കാരണം.

പ്രതിമാസം 60,000 രൂപയുടെ വില വരുന്ന മരുന്നും ചികിത്സയും ഉണ്ടാക്കിയ കടത്തിന്റെ നടുവിലാണ് ഹരീഷും ഭാര്യ ഷിജിയും അവരുടെ രണ്ട് മക്കളും അടങ്ങുന്ന കുടുംബം ഇന്ന്. ഏത് നിമിഷവും ബാങ്കുകാര്‍ കൊണ്ടുപോകാവുന്ന വീടും മകന്റെ മരുന്ന് മുടങ്ങിയതിന്റെ ആശങ്കയും അവരെ കൂടുതല്‍ തളര്‍ത്തുന്നു.ഹൈപ്പോ പിറ്റ്യൂട്ടറിസം എന്ന വളര്‍ച്ചാ മുരടിപ്പ് രോഗമാണ് അര്‍ജ്ജുന്‍ കൃഷ്ണയ്ക്ക്. അഞ്ചര വയസ്സിലാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ രോഗം തിരിച്ചറിയുന്നത്. അന്നുമുതല്‍ ഇന്ന് വരെ അച്ഛന്‍ ഹരീഷാണ് ഒരു ദിവസപോലും മുടക്കില്ലാതെ നിത്യേന രാത്രി കൈക്കും കാലിനും മാറി മാറി സൂചി വെക്കുന്നത്. മരുന്നുണ്ടാക്കിയ മാറ്റം അവന്റെ ശരീരത്തിലും ആരോഗ്യത്തിലും പ്രകടവുമാണ്. 20,000 രൂപയാണ് ഒരു മരുന്നിന്റെ വില. 10 ദിവസത്തേക്ക് മാത്രമേ ആ മരുന്ന് തികയൂ. പ്രതിവര്‍ഷം ചുരുങ്ങിയത് അഞ്ച് ലക്ഷം രൂപ വരും ചിലവ്. അന്നന്നത്തേക്കുള്ള ചിലവിനിടയിൽ ഹരീഷിന് താങ്ങാനാവുന്നതല്ല ഈ ചിലവ്.

15 വയസ്സു വരെ മരുന്ന് നല്‍കണമെന്നാണ് ഡോക്ടറുടെ കുറിപ്പടി പറയുന്നത്. കുറച്ചു കാലം സിപിഎമ്മും സേവാ ഭാരതിയും മരുന്ന് വാങ്ങാനുള്ള പണം നല്‍കി സഹായിച്ചിരുന്നു. അഞ്ച് വര്‍ഷത്തോളം ഇഎസ്‌ഐ വഴിയാണ് മരുന്ന് ലഭിച്ചിരുന്നത്. ഇഎസ്‌ഐക്ക് മരുന്ന് കിട്ടാതായതോടെ സര്‍ക്കാര്‍ സഹായപദ്ധതിയില്‍പ്പെടുത്തിയാണ് കഴിഞ്ഞ ആറ് മാസക്കാലമായി മരുന്ന് സൗജന്യമായി ലഭ്യമാക്കുന്നത്.

സൗജന്യ പദ്ധതിയില്‍പ്പെടുത്തിയ കമ്പനിയുടെ മരുന്ന് സ്‌റ്റോക്ക് ഔട്ട് ആയതോടെ അര്‍ജ്ജുനടക്കം നിരവധി കുട്ടികളാണ് മരുന്ന് കിട്ടാതെ വലയുന്നത്.

ചില മെഡിക്കല്‍ ഷോപ്പുകളില്‍ മറ്റ് കമ്പനികളുടെ മരുന്നുണ്ടെങ്കിലും അത് വാങ്ങാനുള്ള ശേഷി ഹരീഷിനും കുടുംബത്തിനുമില്ല. ഇതെഴുതുന്ന ദിവസവും മരുന്നെത്തിയില്ലേ അച്ഛാ എന്ന അര്‍ജ്ജുന്റെ ചോദ്യം വല്ലാതങ്ങ് വിഷമത്തിലാക്കുന്നുണ്ട് ഹരീഷിനെ.

കടം കയറി മുഴുവൻ പണിയും പൂർത്തിയാക്കാൻ കഴിയാതെ പോയ ഹരീഷിന്റെ വീട്. ഈ വീട്ടിലാണ് ഹരീഷും കുടുംബവും താമസിക്കുന്നത്.

ഇതിനിടെ വീട് വെക്കാനായി എടുത്ത ലോണ്‍ പെരുകി ബാങ്ക് അന്ത്യശാസനം നല്‍കിയിരിക്കുകയാണ്. മകന്റെ രോഗം തിരിച്ചറിയുന്നതിന് മുമ്പ് 2011ലാണ് ചേവായൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്ന് വീട് വെക്കാനുള്ള 3 ലക്ഷം രൂപയുടെ ലോണെടുക്കുന്നത്. 2014 വരെ ലോണ്‍ കൃത്യമായി അടച്ചിരുന്നു. എന്നാല്‍ മകന്റെ ചികിത്സ കാരണം ജീവിതച്ചിലവുകള്‍ കൂട്ടിമുട്ടിക്കാന്‍ പറ്റാതായി. ഇപ്പോള്‍ അടവ് തെറ്റി പലിശ പെരുകി 7 ലക്ഷത്തോളമായി ബാധ്യത. രണ്ടര സെന്റില്‍ എടുത്ത വീടിന്റെ വായ്പാ അടവ് മുടങ്ങിയതിനാല്‍ ബാങ്ക് കേസ് കൊടുത്തിരിക്കുകയാണ്. മനസ്സലിഞ്ഞ ബാങ്ക് ജീവനക്കാര്‍ ഒരിക്കല്‍ മരുന്ന് വാങ്ങാന്‍ പണം നല്‍കി ഹരീഷിനെ സഹായിച്ചിരുന്നു.

അതിനിടെ 24 വര്‍ഷത്തെ ഇരുന്നുള്ള ഇന്‍ഡസ്ട്രിയല്‍ പണി നടുവിനുണ്ടാക്കിയ പ്രശ്‌നങ്ങള്‍ മൂലം ചെയ്തിരുന്ന തൊഴിലും ഉപേക്ഷിക്കേണ്ടി വന്നു ഹരീഷിന്. ഇപ്പോൾ സ്കൂൾ കുട്ടികളുടെ വാഹനത്തിന്റെ ഡ്രൈവറാണ്. ഭാര്യയും പണിക്കുപോവുന്നതാണ് ചെറു ആശ്വാസം . മുടങ്ങാതെ മരുന്ന് വാങ്ങണം, കുടുംബം പെരുവഴിയിലാവാതെ വീട് വീണ്ടെടുക്കണം ഇത് മാത്രമാണ് ഹരീഷിന്റെ ആഗ്രഹം.

ഹരീഷിന്റെ ഫോൺ നമ്പർ : 98953 86850


Content Highlights: Boy needs help to buy medicines, father hareesh is struggling to find money,help aid,social


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022

Most Commented