തിരുവനന്തപുരം: 'മൈക്രോ ഗ്രാവിറ്റി' പരീക്ഷണത്തിനായി കേരള കാര്‍ഷിക സര്‍വകലാശാല ബഹിരാകാശത്തേക്ക് വിത്തിനങ്ങള്‍ അയക്കുന്നു. ഇതിനായി, ശുഭാംശു ശുക്ലയുടെ നേതൃത്വത്തിലുള്ള ബഹിരാകാശയാത്രികരുടെ സംഘം വെള്ളായണി കാര്‍ഷിക കോളേജില്‍ വികസിപ്പിച്ചെടുത്ത ആറു വിത്തിനങ്ങളും കൈയില്‍ കരുതും. ദൗത്യത്തില്‍ ഇന്ത്യയില്‍നിന്നുള്ള ആറു ഗവേഷണങ്ങളിലൊന്നാണ് മൈക്രോ ഗ്രാവിറ്റി പരീക്ഷണം.
യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് ആന്‍ഡ് ടെക്നോളജി എന്നിവയുമായി സഹകരിച്ചാണ് കാര്‍ഷിക സര്‍വകലാശാലയുടെ ഗവേഷണം. ബഹിരാകാശത്തെ മാറ്റങ്ങള്‍ ഭക്ഷ്യവിള വിത്തുകളെ എങ്ങനെ ബാധിക്കുമെന്നാണ് പഠനത്തിന്റെ ലക്ഷ്യം.
കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ച ജ്യോതി, ഉമ (നെല്ല്), കനകമണി (കുറ്റിപ്പയര്‍), തിലകതാര (എള്ള്), സൂര്യ (വഴുതന), വെള്ളായണി വിജയ് (തക്കാളി) എന്നിവയാണ് പരീക്ഷണത്തിനായി അയക്കുന്നത്. ബഹിരാകാശയാത്രയ്ക്കുശേഷം ഈ വിത്തുകള്‍ തിരികെ ഭൂമിയില്‍ കൊണ്ടുവരും. അത് ഭൂമിയില്‍ പാകി അതിന്റെ കിളിര്‍പ്പും വളര്‍ച്ചയും വിളവും നിരീക്ഷിച്ച്പഠനംനടത്തും.
Content Highlights: Kerala Agricultural University Sends Seeds to Space for Microgravity Experiment
Published: 16 Jun 2025, 08:37 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented