
പ്ലൂട്ടോയുടെ ഗ്രഹപദവി തെറിച്ചതോടെയാണ്, എട്ടുഗ്രഹങ്ങളുള്ള ഒന്നായി സൗരയൂഥം മാറിയത്. എന്നാല്‍, ഒന്‍പതാം ഗ്രഹമെന്ന സംഗതി പ്ലൂട്ടോയോടെ അവസാനിച്ചില്ല. സൗരയൂഥത്തില്‍ നമ്മുടെ നോട്ടമെത്താത്ത കോണില്‍ ഒരു ഗ്രഹം മറഞ്ഞിരിക്കുന്നതായി കുറെ വര്‍ഷങ്ങളായി ജ്യോതിശാസ്ത്രജ്ഞര്‍ സംശയിക്കുന്നു. ഈ സംശയത്തിന് ആക്കംകൂട്ടുകയാണ് ജാപ്പനീസ് ഗവേഷകരുടെ പുതിയ പഠനം.
സൗരയൂഥത്തിലെ വിദൂരമേഖലയായ കിയ്പ്പര്‍ ബെല്‍റ്റ് (Kuiper Belt) എന്ന ഇരുണ്ട് തണുത്ത വിശാലതയില്‍ ഏതാണ്ട് ഭൂമിയുടെ വലുപ്പമുള്ള ഒരു ഗ്രഹം മറഞ്ഞിരിക്കുന്നതായാണ്, 'ദി അസ്‌ട്രോണമിക്കല്‍ ജേര്‍ണലി'ല്‍ വന്ന പഠനം പറയുന്നത്. പാട്രിക് സോഫിയ ലികാവ്ക, തകാഷി എന്നിവരുടേതാണ് പഠനം.
കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെ സൗരയൂഥത്തില്‍ ഒമ്പതാമത് ഗ്രഹം ഉണ്ടോ എന്നറിയാനുള്ള പഠനവും അന്വേഷണവും ജ്യോതിശാസ്ത്രമേഖലയില്‍ നടക്കുന്നുണ്ട്. ഈ രംഗത്ത് വഴിത്തിരിവാകുന്ന നിരീക്ഷണവുമായാണ് ജാപ്പനീസ് ശാസ്ത്രജ്ഞന്‍മാര്‍ എത്തിയിരിക്കുന്നത്. കിന്‍ഡായ് സര്‍വകലാശാല, നാഷണല്‍ ആസ്ട്രോണമിക്കല്‍ ഒബ്സര്‍വേറ്ററി ഓഫ് ജപ്പാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ജാപ്പനീസ് ജ്യോതിശാസ്ത്രജ്ഞര്‍.
സൗരയൂഥത്തിലെ എട്ടാം ഗ്രഹമായ നെപ്ട്യൂണിന്റെ ഭ്രമണപഥത്തിന് തൊട്ടപ്പുറത്തായി സ്ഥിതി ചെയ്യുന്ന വിവിധങ്ങളായ വസ്തുക്കള്‍ ചേര്‍ന്നുണ്ടായ മേഖലയാണ് കിയ്പ്പര്‍ ബെല്‍റ്റ്. ഗ്രഹങ്ങളെ പോലെ തന്നെ കിയ്പ്പര്‍ ബെല്‍റ്റിലെ വസ്തുക്കളും സൂര്യന് ചുറ്റും വലം വെക്കുന്നുണ്ട്. ഛിന്നഗ്രഹങ്ങള്‍, ബഹിരാകാശ ശിലകള്‍, ധൂമകേതുക്കള്‍, ഹിമക്കട്ടകള്‍ എന്നിവയെല്ലാം നിറഞ്ഞ മേഖലയാണ് കിയ്പ്പര്‍ ബെല്‍റ്റ്.
തങ്ങളുടെ പഠനത്തില്‍ കിയ്പ്പര്‍ ബെല്‍റ്റിലെ വസ്തുക്കള്‍ അവയ്ക്കുള്ളില്‍ ഒരു ഗ്രഹം മറഞ്ഞിരിക്കുന്നുവെന്ന സൂചന നല്‍കുന്ന രീതിയിലാണ് ചലിക്കുന്നതെന്ന് ജാപ്പനീസ് ശാസ്ത്രജ്ഞര്‍ പറയുന്നു. ട്രാന്‍സ്- നെപ്ട്യൂണിയന്‍ വസ്തുക്കളെ (ടിഎന്‍ഒ) പഠിക്കുന്നതിനിടെയാണ് ചില വസ്തുക്കളുടെ ഭ്രമണപഥങ്ങള്‍ വിചിത്രസ്വാഭാവം പ്രകടിപ്പിക്കുന്ന കാര്യം ഗവേഷകര്‍ നിരീക്ഷിച്ചത്. സാധാരണ ടിഎന്‍ഒ കളില്‍ നിന്ന് വ്യത്യസ്തമായ വലിയൊരു വസ്തുവിന്റെ ഗുരുത്വാകര്‍ഷണം ഇവയെ സ്വാധീനിക്കുന്നുവെന്ന സൂചനയായി ഇത്. ഇക്കാര്യം പരിശോധിക്കാന്‍ കംപ്യൂട്ടര്‍ മാതൃകാപഠനവും ശാസ്ത്രജ്ഞര്‍ നടത്തി.
ഈ പഠനങ്ങളെല്ലാം കിയ്പ്പര്‍ ബെല്‍റ്റില്‍ ഒരു ഗ്രഹം മറഞ്ഞിരിക്കുന്നുണ്ടെന്ന സാധ്യതയാണ് മുന്നോട്ട് വെച്ചത്. അത്തരം ഒരു ഗ്രഹം ഉണ്ടെങ്കില്‍ അതിന് ഭൂമിയേക്കാള്‍ 1.5 മുതല്‍ 3 ഇരട്ടി വരെ പിണ്ഡമുണ്ടാവാം എന്നും പഠനത്തില്‍ പറയുന്നു. സൂര്യനില്‍ നിന്ന് 250 ആസ്ട്രോണമിക്കല്‍ യുണിറ്റിനും 500 ആസ്ട്രോണമിക്കല്‍ യൂണിറ്റിനും ഇടയിലുള്ള ഭ്രമണപഥത്തില്‍ 30 ഡിഗ്രി ചരിവിലാണ് ഇത് സ്ഥിതി ചെയ്യുന്നതെന്നും പഠനം പറയുന്നു.
Content Highlights: Japanese astrophysicists suggest possibility of hidden planet in the Kuiper Belt
Published: 04 Sept 2023, 11:49 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented