റിയാദ്: 2026-ലെ വാഹന വിതരണ പദ്ധതി നിശ്ചിത സമയപരിധിക്കുള്ളിൽ സമർപ്പിക്കാത്തതിനെ തുടർന്ന് 29 വാഹന നിർമാതാക്കളുടെ പുതിയ ലഘു വാഹനങ്ങളുടെ സൗദിയിലേക്കുള്ള പ്രവേശനം താൽക്കാലികമായി നിരോധിച്ചതായി സൗദി സ്റ്റാൻഡേർഡ്സ്, മെട്രോളജി ആൻഡ് ക്വാളിറ്റി ഓർഗനൈസേഷൻ (സാസോ) അറിയിച്ചു.
സൗദിയിലെ ഇന്ധനക്ഷമതാ മാനദണ്ഡമായ സൗദി സിഎഇഎഫ് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി സ്വീകരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. 3.5 ടണ്ണിൽ താഴെ ഭാരമുള്ള പുതിയ ലഘു വാഹനങ്ങൾക്കാണ് വിലക്ക് ബാധകമാകുന്നത്. ആവശ്യമായ വിതരണ പദ്ധതികൾ സമർപ്പിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതുവരെ വിലക്ക് തുടരുമെന്നും അധികൃതർ അറിയിച്ചു.
വോൾവോ കാർസ്, മക്‌ലാരൻ, ടാറ്റ മോട്ടോഴ്‌സ്, നെറ്റ (ഹോസൺ ഓട്ടോ), മാക്സസ്, ഫോട്ടോൺ, ഡി.എഫ്.എസ്.കെ, ബോർഗ്‌വാർഡ്, കോറോസ്, ലിഫാൻ, ബ്രില്യൻസ്, കിംഗ് ലോങ്, ഗോൾഡൻ ഡ്രാഗൺ, ഹൈഗർ തുടങ്ങിയ കമ്പനി വാഹനങ്ങൾക്കാണ് വിലക്ക് ഉള്ളത്.
പട്ടികയിൽ ഉള്ള കമ്പനികളിൽ ഇന്ത്യൻ കമ്പനിയായ ടാറ്റ മോട്ടോഴ്‌സ് ഉൾപ്പെടുന്നു. കൂടാതെ സ്വീഡൻ, യുണൈറ്റഡ് കിങ്ഡം, ചൈന, ജർമൻ ബ്രാൻഡ്ലുള്ള ചൈനീസ് ഉടമസ്ഥതയിലുള്ള കമ്പനിയും ഉൾപ്പെടുന്നു.
ഇത് സ്ഥിരമായ നിരോധനമല്ലെന്നും ആവശ്യമായ രേഖകളും വിതരണ പദ്ധതികളും സമർപ്പിച്ചാൽ ബന്ധപ്പെട്ട കമ്പനികൾക്ക് വീണ്ടും സൗദി വിപണിയിലേക്ക് വാഹനങ്ങൾ ഇറക്കുമതി ചെയ്യാനാകുമെന്നും അധികൃതർ വ്യക്തമാക്കി.
Content Highlights: SASO suspended 29 vehicle brands from importing light vehicles into Saudi Arabia for 2026., The ban is due to the failure to submit required fuel efficiency distribution plans., Applicable to new light vehicles under 3.5 tons., Affected brands include Tata Motors, Volvo, and various Chinese manufacturers., The ban is temporary and will be lifted upon compliance with documentation requirements.
Published: 18 Jun 2026, 03:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented