അജ്മാൻ : അൽ ബഹിയ മേഖലയിലെ അജ്മാൻ സ്റ്റഡിൽ സംഘടിപ്പിച്ച അജ്മാൻ അറേബ്യൻ ഹോഴ്‌സ് ലേലത്തിൽ ഒരു കോടിയിലേറെ ദിർഹത്തിന്റെ വിൽപ്പന രേഖപ്പെടുത്തി. എമിറേറ്റ്‌സ് അറേബ്യൻ ഹോഴ്‌സ് സൊസൈറ്റിയാണ് (ഇ.എ.എച്ച്.എസ്.) ലേലം സംഘടിപ്പിച്ചത്. ലേലത്തിലുണ്ടായിരുന്ന 61 കുതിരകളിൽ 59-ഉം വിറ്റുപോയി. അറേബ്യൻ കുതിരകളെ വളർത്തുന്നതിനും അവയുടെ വ്യാപാരത്തിനുമുള്ള പ്രധാനകേന്ദ്രമെന്ന നിലയിലെ യു.എ.ഇ.യുടെ സ്ഥാനവുമാണ് ഇത് വ്യക്തമാക്കുന്നത്.

To advertise here,

വിവിധ ചാമ്പ്യൻഷിപ്പുകളിലായി ഒട്ടേറെ നേട്ടങ്ങൾ സ്വന്തമാക്കിയ എ.ജെ. യാസ് എന്ന കുതിരയാണ് ഏറ്റവും ഉയർന്ന വിലയ്ക്ക് (20 ലക്ഷം ദിർഹം) വിറ്റുപോയത്. ലേലത്തിൽ അറേബ്യൻ കുതിര ഉടമകളുടെ പങ്കാളിത്തം ശ്രദ്ധേയമായി. മൊത്തം 91 പേരാണ് ലേലത്തിനായി രജിസ്റ്റർ ചെയ്തത്. ഇതിൽ 38 പേർ യു.എ.ഇ.യിലുള്ളവരും 53 പേർ വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരുമാണ്. ലേലത്തിലുള്ള ആളുകളുടെ വിശ്വാസത്തെയാണ് പങ്കാളിത്തം അടയാളപ്പെടുത്തുന്നത്.