ദുബായ്: മാതൃഭൂമി കൊല്‍ക്കത്തയിലെ ഇന്ത്യന്‍ ഇന്‍സിറ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റു(ഐ.ഐ.എം) മായി കൈകോര്‍ത്ത് ബിസിനസ് ഉടമകള്‍ക്കും, നേതൃനിരയിലുള്ള സീനിയര്‍ മാനേജേഴ്സിനുമായി പ്രത്യേക സ്ട്രാറ്റജിക് ലീഡേഴ്‌സ് പരിശീലന പരിപാടി നടത്തുന്നു. സെപ്റ്റംബര്‍ 9, 10, 11 ദിവസങ്ങളില്‍ ഐ.ഐ.എം കൊല്‍ക്കത്ത ക്യാമ്പസിലാണ് പരിപാടി. ലീഡര്‍ഷിപ്പ് ഇന്‍ ദ ഡിജിറ്റല്‍ ഇറാ, സ്റ്റാറ്റജിക് ഡാറ്റാ ഡ്രൈവ് ഡിസിഷന്‍ മേക്കിങ് ഫോര്‍ ലീഡേഴ്‌സ്, ബില്‍ഡിങ് സക്‌സസ്ഫുള്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് സ്ട്രാറ്റജീസ്, ഹാര്‍നെസിംഗ് ജനറേറ്റീവ് എ.ഐ എന്നിവയാണ് പരിശീലന പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പ്രധാന വിഷയങ്ങള്‍. പങ്കെടുക്കുന്ന എല്ലാവര്‍ക്കും ഐ.ഐ.എം സര്‍ട്ടിഫിക്കറ്റ് നല്‍കും.
 
ഇന്ത്യയിലെ ആദ്യത്തെ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഐ.ഐ.എം കൊല്‍ക്കത്ത. ഇന്ത്യയിലെ ആദ്യത്തെ ട്രിപ്പിള്‍ അക്രഡിറ്റഡ് ഇന്‍സ്റ്റിറ്റ്യൂട്ടും ഇന്ത്യയിലെ ഏക സെന്റര്‍ ഓഫ് എക്സലന്‍സ് ഇന്‍ മാനേജ്മെന്റ് എജ്യുക്കേഷന്‍ (സി.ഇ.എം.എസ്) പാര്‍ട്ണര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കൂടിയാണ് ഐ.ഐ.എം കൊല്‍ക്കത്ത. മാനേജ്മെന്റ് വിദ്യാഭ്യാസ മേഖലയിലെ അക്കാദമിക് മികവിന് പേരുകേട്ട സ്ഥാപനമാണ് ഐ.ഐ.എം. കോര്‍പ്പറേറ്റ് ലോകത്ത് നേതൃത്വപരമായ പദവികള്‍ കൈകാര്യം ചെയ്യാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കുന്ന ഒട്ടേറെ കോഴ്സുകള്‍ ഇവിടെയുണ്ട്. ഇന്ത്യയില്‍ മാത്രമല്ല ആഗോളതലത്തിലും ഐ.ഐ.എമ്മുകള്‍ക്ക് ശക്തമായ ബ്രാന്‍ഡ് മൂല്യമുണ്ട്. ലോകപ്രശസ്ത ഫാക്കല്‍റ്റികളാണ് ഇവിടത്തെ പ്രത്യേകത. പ്രമുഖ അന്താരാഷ്ട്ര ജേണലുകളില്‍ 1000 ലധികം പ്രബന്ധങ്ങള്‍ ഇവര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 80 ലേറെ സ്ഥിരം ഫാക്കല്‍റ്റികളും മറ്റ് പ്രശസ്ത ബിസിനസ്സ് സ്‌കൂളുകളില്‍ നിന്നുള്ള നിരവധി ഗസ്റ്റ് ഫാക്കല്‍റ്റികളുമുണ്ട്. 

To advertise here,

സെപ്റ്റംബര്‍ ഒമ്പതിന് ക്ലാസ് തുടങ്ങും. പതിനൊന്നാം തിയതി അവസാനിക്കും. കിയോക്സിയയാണ് പ്രസന്റിങ് സ്‌പോണ്‍സര്‍. ഇ-സ്‌ക്വയര്‍ അക്കാദമി അസോസിയേറ്റ് സ്‌പോണ്‍സര്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക് : +971 566449900