അബുദാബി: വാഹനാപകടമുണ്ടാക്കിയ ഡ്രൈവര്‍ 56,340 ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്ന് അബുദാബി ഫാമിലി, സിവില്‍ ആന്‍ഡ് അഡ്മിനിസ്ട്രേറ്റീവ് കേസസ് കോടതി വിധിച്ചു. ഡ്രൈവറുടെ അശ്രദ്ധ കാരണം രണ്ട് വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതിന്റെ പശ്ചാത്തലത്തിലാണ് നിയമ നടപടിയെടുത്തത്. 

To advertise here,

ഗതാഗത അപകട റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഉള്‍പ്പടെയുള്ള രേഖകളുമായാണ് അപകടത്തിന്റെ ഇര കോടതിയെ സമീപിച്ചത്. അപകടം നടന്ന തീയതി മുതല്‍ വാഹനങ്ങളുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കിയ തീയതി വരെ ഏകദേശം ആറ് മാസത്തേക്ക് വാഹനങ്ങള്‍ ഉപയോഗിക്കാന്‍ കഴിഞ്ഞില്ലെന്നും ഇര കോടതിയെ ബോധിപ്പിച്ചിരുന്നു. തുടര്‍ന്നാണ് ഇരയ്ക്ക് ന്യായമായ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടത്.