ജിദ്ദ: തനിമ സാംസ്‌കാരികവേദിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇമാം ബുഖാരി മദ്റസ ജിദ്ദാ നോര്‍ത്ത്, സ്‌പോര്‍ട്‌സ് ഫെസ്റ്റ് '24 എന്നപേരില്‍ കായിക മത്സരം സംഘടിപ്പിച്ചു. മദ്റസാ രക്ഷാധികാരി സി.എച്ച് ബഷീര്‍ പരിപാടിയുടെ ഉദ്ഘാടനകര്‍മം നിര്‍വഹിച്ചു. 

To advertise here,

ഹൗസ് അടിസ്ഥാനത്തില്‍, വിദ്യാര്‍ത്ഥികളെ, കിഡ്സ്, സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നിങ്ങനെ വിവിധ കാറ്റഗറികളായി തിരിച്ചാണ് മത്സരങ്ങള്‍ നടത്തിയത്. മാര്‍ച്ച് പാസ്റ്റോടുകൂടി ആരംഭിച്ച പരിപാടിയില്‍ ഓട്ടമത്സരം, വടംവലി മത്സരം, പൊട്ടറ്റോഗാതറിംഗ്, ലെമണ്‍ സ്പൂണ്‍, പെനാല്‍റ്റി ഷൂട്ട് ഔട്ട്, മ്യൂസിക് ചെയര്‍ തുടങ്ങി വിവിധങ്ങളായ കായിക മത്സരങ്ങള്‍ അരങ്ങേറി. പരിപാടിക്ക് സമാപനം കുറിച്ചുകൊണ്ട് ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചു.

രണ്ട് സെഷനുകളിയായി നടന്ന പ്രോഗ്രാമില്‍, തനിമ നോര്‍ത്ത് സോണ്‍ പ്രസിഡന്റ് റഷീദ് കടവത്തൂര്‍ അധ്യക്ഷനായിരുന്നു. ഫാല്‍ക്കണ്‍ ഫ്രൈറ്റ് സി.ഇ.ഒ. അബ്ദുല്‍ മജീദ്, മദ്റസാ രക്ഷാധികാരി സി.എച്ച് ബഷീര്‍, അഖില സൗദി മദ്റസാ കോഡിനേറ്റര്‍ കെ.കെ നിസാര്‍, പ്രോവിന്‍സ് കോഡിനേറ്റര്‍ മുഹമ്മദലി പട്ടാമ്പി എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിക്കുകയും വിജയികള്‍ക്കുള്ള ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്യുകയും ചെയ്തു. തനിമ വെസ്റ്റേണ്‍ പ്രോവിന്‍സ് പ്രസിഡന്റ് ഫസല്‍ കൊച്ചി, സോണല്‍ സമിതിയംഗങ്ങളായ അറഫാത്ത്, സനോജ് അലി എന്നിവരും സന്നിഹിതരായിരുന്നു.

മുനീര്‍ ഇബ്റാഹിം, അജ്മല്‍ അബ്ദുള്‍ഗഫൂര്‍, നൗഷാദ് കണ്ണൂര്‍, യൂസുഫലി കൂട്ടില്‍, യൂസുഫ് പരപ്പന്‍, അഡ്വക്കേറ്റ് ഫിറോസ്, ലത്തീഫ് മാസ്റ്റര്‍, നാസര്‍ കപ്രക്കാടന്‍, മാജിദ് കൊടപ്പന, അഹമ്മദലി കാസിം, ഫാസില്‍, മിസ്അബ്, മുനീര്‍ ഖൈരിയ, ഫഹദ്, നുജൈബ ഹസ്സന്‍, ഫിദ ഇഖ്ബാല്‍, ഷാമില ഷൗക്കത്ത് എന്നിവര്‍ വിവിധ മത്സര പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ദയാന്‍ ശുഐബ്, ആയിഷ ബഷീര്‍ എന്നിവര്‍ ഖിറാഅത്ത് നടത്തി. മദ്റസാ പ്രിന്‍സിപ്പാള്‍ അബ്ദുസുബ്ഹാന്‍ നന്ദി പറഞ്ഞു.