ജിദ്ദ: സൗദി അറേബ്യയിലെ സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മാ നിരക്കിൽ നേരിയ വർധനവാണ് 2025 മൂന്നാം പാദത്തിൽ റിപ്പോർട്ട് ചെയ്യുന്നത്. രണ്ടാം പാദത്തിലെ 6.8 ശതമാനത്തിൽ നിന്ന് 7.5 ശതമാനമായി ഉയർന്നുവെന്നാണ് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് തിങ്കളാഴ്ച പുറത്തിറക്കിയ ലേബർ ഫോഴ്സ് സർവേയിൽ സൂചിപ്പിച്ചിട്ടുള്ളത്.
സൗദി പുരുഷന്മാരിലെ തൊഴിലില്ലായ്മ നിരക്ക് ഏകദേശം അഞ്ച് ശതമാനമാണ്. അതേസമയം സൗദി സ്ത്രീകൾക്കിടയിലെ നിരക്ക് ഏകദേശം 12.1 ശതമാനമായി. അതേസമയം സൗദികളല്ലാത്തവർക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 1.4 ശതമാനമാണ് എന്നും റിപ്പോർട്ട് ഉണ്ട്.
ലേബർ ഫോഴ്സ് സർവേ കണക്കുകൾ പ്രകാരം, ജോലി ചെയ്യുന്ന പ്രായത്തിലുള്ള ജനസംഖ്യയുടെ മൊത്തത്തിലുള്ള തൊഴിലില്ലായ്മ നിരക്ക് 2025-ലെ രണ്ടാം പാദത്തിലെ 3.2 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ 2025-ലെ മൂന്നാം പാദത്തിൽ 3.4 ശതമാനമായി ഉയർന്നു.
Content Highlights: Saudi Arabia saw a marginal rise in unemployment among citizens in the third quarter of 2025, official labour force data showed. The increase was largely attributed to higher joblessness among Saudi women, while unemployment among non-Saudis stayed minimal.
Published: 30 Dec 2025, 04:16 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented