കപ്പലിലുണ്ടായിരുന്ന മുഴുവന് ജീവനക്കാരും സുരക്ഷിതരാണെന്നും ആര്ക്കും പരിക്കേറ്റിട്ടില്ലെന്നും അധികൃതര് വ്യക്തമാക്കി.

റിയാദ്: ചെങ്കടലിലൂടെ സഞ്ചരിക്കുകയായിരുന്ന സൗദി കമ്പനിയുടെ 'എൻസീലിയ എന്ന കപ്പലിന് നേരെ ആക്രമണമുണ്ടായതായി സൗദി ട്രാൻസ്പോർട്ട് അതോറിറ്റി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ആക്രമണത്തെ തുടർന്ന് കപ്പലിന്റെ മുൻഭാഗത്ത് തീപിടിത്തമുണ്ടായതായും വ്യക്തമാക്കി.
കപ്പലിലുണ്ടായിരുന്ന മുഴുവൻ ജീവനക്കാരും സുരക്ഷിതരാണെന്നും ആർക്കും പരിക്കേറ്റിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. കപ്പലിനെയും ജീവനക്കാരെയും സുരക്ഷിതരാക്കുന്നതിനും സമുദ്ര പരിസ്ഥിതി സംരക്ഷിക്കുന്നതിനുമായി എല്ലാ നടപടികളും ബന്ധപ്പെട്ട അധികാരികൾ സ്വീകരിച്ചതായും അറിയിച്ചു.
വാണിജ്യ കപ്പലുകളുടെയും അവയിലെ ജീവനക്കാരുടെയും സുരക്ഷ ഉറപ്പുനൽകുന്ന അന്താരാഷ്ട്ര നിയമങ്ങളുടെയും ചട്ടങ്ങളുടെയും ലംഘനമാണ് ഇത്തരം ആക്രമണങ്ങളെന്നും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.
അതേസമയം, ബ്രിട്ടന്റെ സമുദ്രസുരക്ഷാ നിരീക്ഷണ ഏജൻസിയായ UKMTO നേരത്തെ അറിയിച്ചതനുസരിച്ച്, സൗദി അറേബ്യയുടെ പടിഞ്ഞാറൻ തീരത്തെ അൽ-ശുഖൈഖിൽ നിന്ന് ഏകദേശം 70 നോട്ടിക്കൽ മൈൽ തെക്ക്-പടിഞ്ഞാറ് സഞ്ചരിച്ചുകൊണ്ടിരുന്ന ഒരു ടാങ്കർ കപ്പലിന് നേരെ ഒരു പ്രൊജക്ടൈൽ പതിച്ചതായി റിപ്പോർട്ട് ലഭിച്ചിരുന്നു.
സൗദി അറേബ്യയ്ക്കെതിരെ നാവിക ഉപരോധം ഏർപ്പെടുത്തുകയാണെന്ന് യെമനിലെ ഹൂത്തി വിമതർ അവകാശപ്പെട്ടിട്ടുണ്ട്. ഈ നീക്കത്തെ മേഖലയിലെ നിരവധി രാജ്യങ്ങൾ ശക്തമായി വിമർശിച്ചിട്ടുണ്ട്.
Content Highlights: A Saudi-flagged commercial ship named Encelia caught fire following a projectile attack in the Red Sea off the coast of Al-Shuqaiq, though all crew members remain safe, according to Saudi Transport Authority and UKMTO.
Published: 24 Jul 2026, 01:59 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented