ഖസീം: സൗദിയിലെ അൽ ഖസീമിൽ തീവ്രവാദികൾക്ക് ധനസഹായവും അഭയവും നൽകിയതിനു മൂന്ന് സൗദി പൗരന്മാർക്ക് വധശിക്ഷ നൽകി. ഒരു വിദേശ ഭീകര സംഘടനയിൽ ചേർന്ന ഇവർ സ്ഫോടകവസ്തുക്കൾ നിർമിക്കുകയും ആയുധങ്ങൾ കൈവശം വെക്കുകയും ചെയ്തതായും ശിക്ഷാവിധിയിൽ പറഞ്ഞു.

To advertise here,

ഗുരുതരമായ ഭീകര കുറ്റകൃത്യങ്ങൾ ചെയ്തതിന് ശിക്ഷിക്കപ്പെട്ട മൂന്ന് സൗദി പൗരന്മാർക്കും ആഭ്യന്തര മന്ത്രാലയം ബുധനാഴ്ച നടപ്പാക്കിയ വധശിക്ഷ, സമൂഹത്തിന്റെ സുരക്ഷയെയും സ്ഥിരതയെയും ആക്രമിക്കുന്ന എല്ലാവർക്കുമെതിരെ സുരക്ഷ നിലനിർത്താനും ഇസ്ലാമിക ശരീഅത്തിന്റെ വിധികൾ നടപ്പിലാക്കാനുമുള്ള സൗദി അറേബ്യൻ ഭരണകൂടം പ്രതിജ്ഞബന്തമാണെന്നുള്ളതിന്റെ തെളിവാണെന്നും ആഭ്യന്തര മന്ത്രലയം അറിയിച്ചു.

റയാൻ ബിൻ യൂസുഫ് ബിൻ ഇബ്രാഹിം അൽ ദുബൈഖി, മുഹമ്മദ് ബിൻ സുലൈമാൻ ബിൻ മുഹമ്മദ് അൽ-തുവൈനി, അബ്ദുൾറഹ്മാൻ ബിൻ ഇബ്രാഹിം ബിൻ അഹമ്മദ് അൽ-അയിരി എന്നീ സൗദി പൗരന്മാർ ഒരു ബാഹ്യ ഭീകര സംഘടനയിൽ ചേർന്നു പ്രവൃത്തിച്ചു. സ്ഫോടകവസ്തുക്കൾ നിർമ്മിച്ചു. ആയുധങ്ങളും വെടിയുണ്ടകളും കൈവശം വച്ചു. ഭീകരതയ്ക്കും ഭീകര പ്രവർത്തനങ്ങൾക്കും ധനസഹായം നൽകി. കുറ്റവാളികളെ ഒളിപ്പിച്ചു. അതുവഴി സമൂഹത്തിന്റെ സുരക്ഷയും സ്ഥിരതയും തകർത്തു എന്ന് മന്ത്രാലയം വിശദീകരിച്ചു.

സുരക്ഷാ സേന കുറ്റവാളികളെ പിടികൂടുകയും അന്വേഷണത്തിനൊടുവിൽ കുറ്റപത്രം സമർപ്പിച്ചതായും മന്ത്രാലയം വ്യക്തമാക്കി. ബന്ധപ്പെട്ട കോടതിയിലേക്ക് കേസ് റഫർ ചെയ്തു.