മദീന: മദീനയില്‍ നടക്കുന്ന മദീന പുസ്തകമേള നിരവധിപേരെ ആകര്‍ഷിക്കുന്നു. മദീനയിലെ കിംഗ് സല്‍മാന്‍ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് നാലാമത് വാര്‍ഷിക മദീന പുസ്തകമേള നടക്കുന്നത്. പുസ്തക മേളയില്‍ 300-ലധികം പ്രാദേശിക- അന്തര്‍ദേശീയ പ്രസാധകരും സ്ഥാപനങ്ങളും ഏജന്‍സികളുമാണ് പങ്കെടുക്കുന്നത്. സാഹിത്യപരവും മറ്റ് സൃഷ്ടിപരവുമായ പ്രദര്‍ശനം ഇവിടെ ഒരുക്കിയിട്ടുണ്ട്.

To advertise here,

മേളയില്‍ 200-ലധികം പവലിയനുകള്‍ ഒരുക്കിയിട്ടുണ്ട്. സന്ദര്‍ശകര്‍ക്ക് സൗദി അറേബ്യയുടെ ഊര്‍ജ്ജസ്വലമായ ബൗദ്ധിക മേഖലയെ പ്രതിഫലിപ്പിക്കുന്ന സമ്പന്നമായ ഒരു സാംസ്‌കാരിക സാഹിത്യ അനുഭവം നല്‍കുന്നതാണ് പുസ്തകമേള. മദീന മേഖല ഗവര്‍ണര്‍ പ്രിന്‍സ് സല്‍മാന്‍ ബിന്‍ സുല്‍ത്താന്‍ അടക്കം നിരവധിപേര്‍ മേള സന്ദര്‍ശിച്ചു.

കഴിഞ്ഞ വര്‍ഷത്തെ പുസ്തകമേളയില്‍നിന്നും സന്ദര്‍ശകര്‍, പ്രസാധകര്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍നിന്നുള്ള അഭിപ്രായങ്ങള്‍ അടിസ്ഥാനമാക്കി ഇത്തവണ മേള മെച്ചപ്പെടുത്തിയിട്ടുണ്ട്. മേളയോടനുബന്ധിച്ചു വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍, പാനല്‍ ചര്‍ച്ചകള്‍, വര്‍ക്ക്ഷോപ്പുകള്‍ എന്നിവ നടന്നു.