മക്ക: പശ്ചിമേഷ്യയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വിമാനം റദ്ദാക്കിയതിനെ തുടർന്ന് ജിദ്ദ വിമാനത്താവളത്തിൽ നിന്നും മക്കയിലേക്ക് മടങ്ങിയെത്തിയ തിരൂരിൽ നിന്നുള്ള ഉംറ തീർത്ഥാടകരെ സഹായിച്ച് മക്ക അസീസിയ കെഎംസിസി പ്രവർത്തകർ.
അസീസിയയിലെ കെട്ടിടത്തിൽ തിരികെ എത്തിയ തീർത്ഥാടകരെ മക്ക കെഎംസിസി സീനിയർ വൈസ് പ്രസിഡന്റ് നസർ കിൻസാറയുടെ നേതൃത്വത്തിൽ സന്ദർശിച്ചു, അത്താഴമടക്കമുള്ളവ നൽകി ആശ്വസിപ്പിച്ചു.
വിമാനം റദ്ദ് ചെയ്ത പശ്ചാത്തലത്തിൽ മലയാളികളടക്കമുള്ള നിരവധി തീർത്ഥാടകർ കുടുങ്ങികിടപ്പുണ്ട്. ചിലർ ജിദ്ദയിലും മറ്റുചിലർ മക്കയിലുമാണ് താമസിക്കുന്നത്. ഉംറ തീർത്ഥാടകരെ കൊണ്ടുവന്ന ഏജന്റുമാരുടെ കീഴിലുള്ള മാർഗ്ഗദർശകരും സഹായികളുമായ അമീറുമാരിൽ പലരും തീർത്ഥാടകരെ കയ്യൊഴിയുന്ന സാഹചര്യമാണുള്ളത്.
ഉംറക്കെത്തുന്നവരോട് ഞങ്ങൾക്ക് പതിനഞ്ചു ദിവസത്തെ ബാധ്യതമാത്രമേ ഉള്ളൂ എന്നാണ് അമീറുമാർ പറയുന്നത്. പതിനഞ്ചു ദിവസതിനുശേഷമുള്ള ഭക്ഷണം, താമസം എന്നിവക്ക് കയ്യിൽ കാശില്ലാതെ വലഞ്ഞിരിക്കയാണ് പലരും.
തീർത്ഥാടകർ നാട്ടിലുള്ള ബന്ധുക്കളുമായി ബന്ധപ്പെട്ട് പണം സംഘടിപ്പിക്കുവാനും, തിരികെ പോകുവാനുള്ള വിമാനം ലഭ്യമാക്കുവാനുമുള്ള നെട്ടോട്ടത്തിലാണ്. ഇതിനിടയിലാണ് തീർത്ഥാടകർക്ക് ആശ്വാസമായി മക്ക കെഎംസിസി പ്രവർത്തകർ എത്തിയത്.
Published: 04 Mar 2026, 11:22 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented