റിയാദ്: കേളി കലാസാംസ്‌കാരിക വേദി പന്ത്രണ്ടാം കേന്ദ്രസമ്മേളനത്തിന്റെ മുന്നോടിയായി ബദിയ ഏരിയ ഏഴാമത് സമ്മേളനം സെപ്റ്റംബര്‍ 26-ന് നടക്കും. സമ്മേളനത്തിന്റെ വിജയത്തിനായി സംഘാടക സമിതി രൂപവത്കരിച്ചു.
ഏരിയയിലെ ആറുയൂണിറ്റുകളുടെയും സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കിയാണ് ഏരിയാ സമ്മേളനത്തിലേക്ക് കടക്കുന്നത്. ഏരിയ സമ്മേളന സംഘാടക സമിതി രൂപവത്കരണ യോഗത്തില്‍ കേളി ഏരിയ പ്രസിഡന്റ് അലി കെ.വി. അധ്യക്ഷത വഹിച്ചു. കേളി ട്രഷറര്‍ ജോസഫ് ഷാജി യോഗം ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി കിഷോര്‍ ഇ നിസ്സാം സംഘാടകസമിതി പാനല്‍ അവതരിപ്പിച്ചു.
ചെയര്‍മാന്‍ മുരളി എന്‍.പി, വൈസ് ചെയര്‍മാന്‍ ഷാജഹാന്‍, ഉല്ലാസ്, കണ്‍വീനര്‍ മുസ്തഫ വളാഞ്ചേരി, ജോയിന്റ് കണ്‍വീനര്‍ പ്രസാദ് വഞ്ചിപ്പുര, രതീഷ് രമണന്‍, സാമ്പത്തികം കണ്‍വീനര്‍ ഷാജി പി.കെ, സ്റ്റേഷനറി കണ്‍വീനര്‍ സരസന്‍, ഭക്ഷണം കണ്‍വീനര്‍ വിജയന്‍, സ്റ്റേജ് ഡെക്കറേഷന്‍ കണ്‍വീനര്‍ ജര്‍നറ്റ് നെല്‍സണ്‍, അടിസ്ഥാന സൗകര്യം കണ്‍വീനര്‍ രഞ്ജിത്ത്, ഗതാഗതം കണ്‍വീനര്‍ ഹക്കീം റാവുത്തര്‍, വളണ്ടിയര്‍ ക്യാപ്റ്റന്‍ ഷറഫു മൂച്ചിക്കല്‍, വിവിധ സബ് കമ്മിറ്റികളിലായി നിസാം പത്തനംതിട്ട, നിസാര്‍ കുളമുട്ടം, സെബാസ്റ്റ്യന്‍, അനില്‍ ബാബു, ഷമീര്‍ കുന്നത്ത്, ഷാമില്‍, ഹംസ കറുത്തേടത്ത്, തുടങ്ങിയവരും, ഏരിയാ രക്ഷാധികാരി സമിതി അംഗങ്ങള്‍, ഏരിയാ കമ്മിറ്റി അംഗങ്ങള്‍, യൂണിറ്റ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍ എന്നിവര്‍ അടങ്ങിയ 75 അംഗ സംഘാടകസമിതി രൂപവത്കരിച്ചു.
കേളി രക്ഷാധികാരി സമിതി അംഗം ചന്ദ്രന്‍ തെരുവത്ത്, കേളി കേന്ദ്ര കമ്മിറ്റി അംഗം പ്രദീപ് ആറ്റിങ്ങല്‍, ഏരിയാ രക്ഷാധികാരി സെക്രട്ടറി റഫീഖ് പാലത്ത് എന്നിവര്‍ അഭിവാദ്യംചെയ്തു സംസാരിച്ചു. ഏരിയ വൈസ് പ്രസിഡന്റ് പ്രസാദ് വഞ്ചിപ്പുര സ്വാഗതവും സംഘാടക സമിതി കണ്‍വീനര്‍ മുസ്തഫ വളാഞ്ചേരി നന്ദിയും പറഞ്ഞു. സമ്മേളനത്തിന് മുന്നോടിയായി കലാസാംസ്‌കാരിക കായിക മേഖലകളെ സ്പര്‍ശിച്ച് അനുബന്ധ പരിപാടികള്‍ നടത്തുമെന്ന് സംഘാടക സമിതി അറിയിച്ചു.
Content Highlights: Keli Kalasamskritika Vedi Area Convention in Riyadh on Sept 26th
Published: 06 Aug 2025, 11:27 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented