റിയാദ്: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ‘ഗ്രീൻ ജെൻ-2026’ എന്ന ശീർഷകത്തിൽ ഫോക്കസ് സൗദി ദേശീയതലത്തിൽ സംഘടിപ്പിച്ച ഏകീകൃത പരിസ്ഥിതി അവബോധ കാമ്പയിന്റെ ഭാഗമായി റിയാദിൽ സെമിനാറും മറ്റു പരിപാടികളും സംഘടിപ്പിച്ചു. റിയാദ് ഇസ്ലാഹി സെന്റർ ഓഡിറ്റോറിയത്തിൽ "ഹിമായത്തുൽ ബീഅ" എന്ന ശീർഷകത്തിൽ നടന്ന പരിപാടിയിൽ ഫോക്കസ് റിയാദ് മാർക്കറ്റിംഗ് മാനേജർ റഹീസ് പൂനൂർ, പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഉദ്ബോധിപ്പിക്കുന്ന വിശുദ്ധ ഖുർആൻ സൂക്തങ്ങൾ സദസ്സിന് പരിചയപ്പെടുത്തി കൊടുത്തു.

To advertise here,

‘പ്രകൃതി സംരക്ഷണത്തിന്റെ ഇസ്‌ലാമിക പരിപ്രേക്ഷ്യം’ എന്ന വിഷയത്തിൽ സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രബോധകൻ സയ്യിദ് മുഹമ്മദ് സുല്ലമി മുഖ്യപ്രഭാഷണം നിർവഹിച്ചു.

ഫോക്കസ് റിയാദ് ഡയറക്ടർ ഐ.എം.കെ. അഹമ്മദ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ഫോക്കസ് സൗദി സി.ഇ.ഒ ഷമീം വെള്ളാടത്ത്, സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ ജനറൽ സെക്രട്ടറി ഷാജഹാൻ ചളവറ, എം.ജി.എം പ്രതിനിധി ഫസ്ന അഫ്സൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

പരിപാടിയുടെ ഭാഗമായി ഫോക്കസ് റിയാദ് ഇസ്ലാഹി സെന്ററിന് സമർപ്പിച്ച സസ്യതൈകൾ സെന്റർ പ്രസിഡന്റ് സിറാജ് തയ്യിൽ ഏറ്റുവാങ്ങി. പ്രമുഖ ചിത്രകാരൻ ആസാദ് ഉള്ളിയേരി തത്സമയം വരച്ച പരിസ്ഥിതി ദിന സന്ദേശചിത്രവും സെന്ററിന് സമർപ്പിച്ചു.

ടാലന്റ് ആൻഡ് ടീൻ ട്രഷറർ ആമീൻ മുഹമ്മദ് നയിച്ച പരിസ്ഥിതി ദിന പ്രതിജ്ഞയിൽ സദസ്സ് പങ്കുചേർന്നു.

ഫോക്കസ് റിയാദ് ഓപ്പറേഷൻസ് മാനേജർ ഷമീൽ കക്കാടൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ ഫിനാൻസ് മാനേജർ റിയാസ് കൊട്ടപ്പുറം നന്ദി രേഖപ്പെടുത്തി.