ദമ്മാം: ഐ.ഐ.ടി. ചെന്നെയിൽ നിന്നും ഹ്യൂമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസിൽ പി.എച്ച്.ഡി. നേടിയ ഡോ സിമി കെ സലീമിനെ ദമാം എറണാകുളം ജില്ലാ കെ.എം.സി.സി. അനുമോദിച്ചു.ദേശീയ ഉന്നത സങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അക്കാദമിക മേഖലയിലെ മത്സരങ്ങളിൽ മികവ് നേടുന്ന കേരളത്തിലെ പെൺകുട്ടികളുടെ നേട്ടം അഭിമാനകരമാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത മുസ്‍ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. വി.ഇ. അബ്ദുൽ ഗഫൂർ അഭിപ്രായപ്പെട്ടു.
വിദ്യാഭ്യാസപരമായി പിന്നാക്കം നിന്ന മുസ്ലീം പെൺകുട്ടികളുടെ ഉന്നമനത്തിന് വേണ്ടി ദീർഘവീക്ഷണം ചെയ്ത നവോത്ഥാന നായകരായ സീതിസാഹിബിൻ്റെയും സി.എച്ചിൻ്റെയും സ്വപ്നങ്ങളുടെ സാക്ഷാത്കാരമാണ് രാജ്യത്തെ ഉന്നത കലാലയങ്ങളിൽ നിന്നുള്ള പെൺകുട്ടികളുടെ ഇത്തരം നേട്ടങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ജില്ലാ കെ.എം.സി.സി. പ്രസിഡന്റ് സ്വാദിഖ് ക്വാദിർ കുട്ടമശ്ശേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ മുസ്ലീം യൂത്ത് ലീഗ് ജില്ലാ പ്രസിഡൻ്റ് പി.എ. സലീം, മുസ്‍ലിം ലീഗ് സംസ്ഥാന കൗൺസിലംഗം കെ.എം. ജാഫർ, പ്രവാസി ലീഗ് ജില്ലാ പ്രസിഡന്റ് സി.കെ. ബീരാൻ, മുസ്‍ലിം ലീഗ് കരുമാല്ലൂർ പഞ്ചായത്ത് ജനറൽ സെക്രട്ടറി വി.എം. അലി, വാർഡ് മെമ്പർമാരായ നദീറ ബീരാൻ, ഷാഹിന ബീരാൻ, പഞ്ചായത്ത് മുസ്‍ലിം ലീഗ് ഭാരവാഹികളായ വി.എ. മുഹമ്മദ് ക്വാസിം, ശരീഫ് നവരംഗ്, ഹൈദ്രോസ്, ബീരാൻ എന്നിവർ സംസാരിച്ചു. സൗദി കിഴക്കൻ പ്രവിശ്യാ കെ.എം.സി.സി. മുൻ സെക്രട്ടറി സിറാജ് ആലുവ സ്വാഗതവും ഡോ. സിമി കെ. സലീം നന്ദിയും പറഞ്ഞു.
കരുമാലൂർ വല്യപ്പൻപടി സ്വദേശി വിമുക്തഭടനായ കുഞ്ചാക്കോത്ത് സലിമിൻ്റെയും നെജുമയുടെയും മകളായ സിമി 1940-2020 കാലഘട്ടത്തിലെ മലബാറി മുസ്‍ലിം സ്ത്രീകളുടെ ഗാർഹികതയെ കുറിച്ചുള്ള വിഷയത്തിലാണ് ചെന്നൈ ഐ.ഐ.ടിയിൽ നിന്നും ഗവേഷണം പൂർത്തിയാക്കിയത്. കോഴിക്കോട് മാവൂർ സ്വദേശിയും മലപ്പുറം കുനിയിൽ എ.ഐ.എ. കോളേജ്
അസി. പ്രൊഫസറുമായ ഡോ. മുഹമ്മദ് ഫവാസ് ഭർത്താവാണ്. ഏക മകൾ ഒന്നര മാസം പ്രായമുള്ള ഖദീജ മറിയം.
ഫോട്ടോ : ഐ.ഐ.ടി. ചെന്നെയിൽ നിന്നും ഹ്യൂമാനിറ്റീസ് ആൻ്റ് സോഷ്യൽ സയൻസിൽ പി.എച്ച്.ഡി. നേടിയ ഡോ സിമി കെ സലീമിന് ദമ്മാം കെഎംസിസിയുടെ സ്നേഹോപഹാരം അഡ്വ വി ഇ അബ്ദുൽ ഗഫൂർ കൈമാറുന്നു.
Content Highlights: Ernakulam KMCC honored Dr. Simi K Salim, who obtained PhD from IIT Chennai
Published: 26 May 2024, 11:04 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented