ദോഹ: അല്‍മനാര്‍ മദ്റസ ആര്‍ട്സ് ഡേ അല്‍ഫസാഹ'24 ല്‍ 150 പോയന്റ് നേടി ടീം റെഡ് ഓവറോള്‍ ചാമ്പ്യന്മാരായി. 131 പോയന്റോടെ ടീം ബ്ലൂ റണ്ണേഴ്സ് അപ്പായി. നാലു ടീമുകളായി തിരിച്ച് അഞ്ച് കാറ്റഗറികളിലായി നടത്തിയ കലാമത്സരങ്ങള്‍ പങ്കാളിത്തം കൊണ്ടും, അവതരണ മികവ് കൊണ്ടും മികച്ചതായിരുന്നു.
കിഡ്സ് വിഭാഗത്തില്‍ വ്യക്തിഗത ചാമ്പ്യനായി ഫാതിമ അബ്ദുല്‍ ഗഫൂറും (റെഡ്) സബ്ജൂനിയര് വിഭാഗത്തില്‍ ആയിഷ അബ്ദുല്‍ ഗഫൂറും (ബ്ലൂ) ജൂനിയര്‍ വിഭാഗത്തില്‍ ഇഹാന്‍ അബ്ദുല്‍ വഹാബും (റെഡ്) സീനിയര്‍ ബോയ്സില് ഇജാസ് അബ്ദുല്ലയും (ബ്ലൂ) സീനിയര്‍ ഗേള്‍സില്‍ റന ഫാതിമയും (യെല്ലൊ) തിരഞ്ഞെടുക്കപ്പെട്ടു.
ഏഷ്യന്‍ ടൗണ്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ വിഐപി റിക്രിയേഷന്‍ ഹാളില്‍ നടന്ന പരിപാടി ആസ്വദിക്കാന്‍ രക്ഷിതാക്കളടക്കം നൂറുകണക്കിനാളുകള്‍ സന്നിഹിതരായിരുന്നു..
സമാപന സെഷനില്‍ സ്വലാഹുദ്ധീന്‍ സ്വലാഹി, മുജീബ് റഹ്മാന് മിഷ്കാത്തി, കെ.ടി. ഫൈസല്‍ സലഫി, ഉമര്‍ ഫൈസി, ഷാനിബ്, ഷബീറലി അത്തോളി എന്നിവര്‍ സംബന്ധിച്ചു.
Content Highlights: team red as alhasaha overall champion
Published: 22 Nov 2024, 03:08 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented