ദോഹ: അധികാര ശ്രേണികളിൽ സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്ക് അർഹതപ്പെട്ട പങ്കാളിത്തം ലഭിക്കാത്തതാണ് വർത്തമാനകാല ഇന്ത്യ നേരിടുന്ന ഒരു വലിയ പ്രതിസന്ധിയെന്ന് നജീബ് കാന്തപുരം എംഎൽഎ അഭിപ്രായപ്പെട്ടു. ഇത് സാധ്യമായാൽ മാത്രമേ സാമൂഹിക സന്തുലാനാവസ്ഥ നിലനിർത്താൻ കഴിയുകയുള്ളൂവെന്നും അതിനു വേണ്ടിയുള്ള എളിയ ശ്രമമാണ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അക്കാദമി ഫോർ സിവിൽ സർവീസസ് എന്നും അദ്ദേഹം പറഞ്ഞു. ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെൻ്റെർ നൽകിയ സ്വീകരണ യോഗത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സീതി സാഹിബിനെപ്പോലുള്ള മുൻകാല ഇസ്ലാഹീ നേതാക്കന്മാർ കേരളത്തിലെ മുസ്ലിം സമുദായത്തിൻ്റെ സാമൂഹ്യ വിദ്യാഭ്യാസ മേഖലകൾക്ക് നൽകിയ സംഭാവനകളെ അദ്ദേഹം തൻ്റെ പ്രസംഗത്തിൽ അനുസ്മരിച്ചു.
മദീന ഖലീഫയിലെ ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെൻ്റർ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സ്വീകരണ യോഗത്തിൽ പ്രസിഡണ്ട് സിറാജ് ഇരിട്ടി ആധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്ദുല്ലത്വീഫ് നല്ലളം, അമീർ ഷാജി, നസീർ പാനൂർ എന്നിവർ സംസാരിച്ചു. പരിപാടിക്ക് ഹമീദ് കല്ലിക്കണ്ടി, അജ്മൽ ജൗഹർ, നിസാർ ചെട്ടിപ്പടി, ഹമദ് ബിൻ സിദ്ധീഖ്, റിയാസ് വാണിമേൽ, ശനീജ് എടത്തനാട്ടുകര എന്നിവർ നേതൃത്വം നൽകി.
Content Highlights: Najeeb Kanthapuram MLA discusses India`s social justice crisis and the role of marginalized communities in achieving balance. Learn about his initiatives.
Published: 19 Jan 2026, 08:25 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented