മസ്‌കറ്റ്: ഒമാനില്‍ നബിദിന അവധി പ്രഖ്യാപിച്ചു. മാസപിറവി ദൃശ്യം ആവാത്തതിനാല്‍ റബീ ഉല്‍ അവ്വല്‍ ഒന്ന് സെപ്റ്റംബര്‍ 17 ഞായറാഴ്ച ആയിരിക്കുമെന്ന് ഒമാന്‍ ഔഖാഫ് മതകാര്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. അതനുസരിച്ച് റബീ ഉല്‍ അവ്വല്‍ 12 നബി ദിനം സെപ്റ്റംബര്‍ 28 വ്യാഴാഴ്ചയും ആയിരിക്കും. അന്ന് രാജ്യത്തെ പൊതുസ്വകാര്യ മേഖലയ്ക്ക് അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ദിനങ്ങളായ വെള്ളിയാഴ്ചയും ശനിയാഴ്ചയും ഇള്‍പ്പെടെ മൂന്ന് ദിവസം തുടര്‍ച്ചയായി അവധി ലഭിക്കും.

To advertise here,