ഡാലസ്: ഇന്ത്യന്‍ കോണ്‍സുലേറ്റ് ഹൂസ്റ്റണ്‍ നവംബര്‍ 12 ന് ഡാലസില്‍ വിസ ക്യാമ്പ് സംഘടിപ്പിക്കുന്നു. വിവിധ ഇന്ത്യന്‍ അസോസിയേഷനുകളുടെ സഹകരണത്തോടെ അലനിലുള്ള രാധാകൃഷ്ണ ടെമ്പിളിലാണ് (1450 North Watters Rd ,Allen tx 75013) ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്.
2022 നവംബര്‍ 12 ശനിയാഴ്ച രാവിലെ പത്തു മുതല്‍ വൈകീട്ട് 5 വരെ ഹൂസ്റ്റണ്‍ കോണ്‍സുലേറ്റില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ഇന്ത്യന്‍ പാസ്സ്പോര്‍ട്ട്, ഒ.സി.ഐ.കാര്‍ഡ്, പേരു പുതുക്കല്‍ തുടങ്ങിയവര്‍ക്കുള്ള പൂരിപ്പിച്ച അപേക്ഷകള്‍ പരിശോധിച്ചു നല്‍കും. ഈ പൂരിപ്പിച്ച അപേക്ഷകള്‍ വിഎഫ്എസ് (ഹൂസ്റ്റണ്‍) ഓഫീസിലേക്ക് അയച്ചു കൊടുത്താല്‍ കാലതാമസം ഒഴിവാക്കാമെന്നും, ക്യാമ്പില്‍ വെച്ച് പുതിയ പാസ്‌പോര്‍ട്ടോ, വിസായോ വിതരണം ചെയ്യുന്നതല്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പൗരന്മാരുടെ സംശയങ്ങള്‍ക്കുള്ള മറുപടിയും ഉദ്യോഗസ്ഥര്‍ നല്‍കും. മുന്‍ കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് ആദ്യ പരിഗണന ലഭിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ഹൂസ്റ്റണ്‍ കോണ്‍സുലേറ്റുമായോ ബന്ധപ്പെടാവുന്നതാണ്.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍
Content Highlights: visa camp
Published: 02 Nov 2022, 04:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented