ഫ്ളോറിഡ: ഐ.പി.സി നോര്‍ത്ത് അമേരിക്കന്‍ സൗത്ത് ഈസ്റ്റ് റീജിയനിലെ പ്രമുഖ സഭകളില്‍ ഒന്നായ ലേക്ക് ലാന്‍ഡ് എബനേസര്‍ ഐപിസി സഭയുടെ സീനിയര്‍ ശുശ്രൂഷകനായി പാസ്റ്റര്‍ ജെയിംസ് ജോര്‍ജ് ചുമതലയേറ്റു. 7 വര്‍ഷം സഭയുടെ സീനിയര്‍ ശുശ്രൂഷകനായിരുന്ന പാസ്റ്റര്‍ തോമസ് വി. കോശി വിരമിച്ച ഒഴിവിലേക്കാണ് പാസ്റ്റര്‍ ജെയിംസ് ജോര്‍ജ് നിയമിതനായത്.
അടൂര്‍ സ്വദേശിയായ പാസ്റ്റര്‍ ജെയിംസ് ജോര്‍ജ് ഡാലസ് റ്റാബര്‍നാക്കള്‍ ഐ.പി.സി സഭാംഗമാണ്. ഡാലസ് ക്രിസ്വെല് കോളേജില്‍ നിന്നും വേദശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. ഭാര്യ: ജോയ്സ്. മക്കള്‍: ജോബിന്, ജസ്റ്റിന്.
സഭയുടെ അസോസിയേറ്റ് പാസ്റ്റര്‍ ജോഷ്വാ മുതലാളി, സഭാ സെക്രട്ടറി റെജി വര്‍ഗീസ്, സഹശുശ്രൂഷകന്മാര്, ബോര്‍ഡ് അംഗങ്ങള്‍ തുടങ്ങിയവര്‍ ശുശ്രൂഷകള്‍ക്ക് നേത്യത്വം നല്കി. റീജിയണല്‍ സെക്രട്ടറി പാസ്റ്റര്‍ റോയി വാകത്താനം ആശംസ അറിയിച്ചു.
വാര്‍ത്തയും ഫോട്ടോയും : നിബു വെള്ളവന്താനം
Content Highlights: Pastor James George Appointed Senior Pastor in Florida
Published: 02 Sept 2025, 03:44 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented