പാര്‍ക്ക്ലാന്റ്: 2018 വലന്റൈന്‍ ദിനത്തില്‍ പാര്‍ക്ക്ലാന്റ് സ്റ്റോണ്‍മന്‍ ഹൈസ്‌കൂളില്‍ അതിക്രമിച്ചുകയറി 17 പേരെ വെടിവെച്ചു കൊലപ്പെടുത്തിയ പ്രതിക്ക് പരോളില്ലാതെ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.
നവംബര്‍ 2 ബുധനാഴ്ച സര്‍ക്യൂട്ട് ജഡ്ജി എലിസബത്ത് ഷെറേര്‍ക്കാവാണ് ശിക്ഷ വിധിച്ചത്.
ഫ്ളോറിഡാ നിയമമനുസരിച്ച് കേസിലെ ജൂറി അംഗങ്ങള്‍ ഐക്യകണേ്ഠന പ്രതിക്ക് വധശിക്ഷ നല്‍കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ജഡ്ജി ഉത്തരവിട്ടത്.
ഫ്ളോറിഡാ സംസ്ഥാന ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ട സംഭവമായിരുന്നു പാര്‍ക്ക്ലാന്റ് ഷൂട്ടിങ്ങ്. 14 വിദ്യാര്‍ഥികളും 3 അധ്യാപകരുമാണ് നിക്കോളസ് ക്രൂസിന്റെ (24) തോക്കിനിരയായത്.
ശിക്ഷ വിധിക്കുന്നതിന് മുമ്പ് പ്രതിയെക്കുറിച്ച് അഭിപ്രായ പ്രകടനത്തിന് കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കുടുംബാംഗങ്ങള്‍ക്ക് അവസരം നല്‍കിയിരുന്നു. വികാര നിര്‍ഭരമായ രംഗങ്ങളാണ് ഈ സമയം കോടതിയില്‍ അരങ്ങേറിയത്. 17 പേര്‍ കൊല്ലപ്പെട്ട കേസില്‍ 17 ജീവപര്യന്തമാണ് നല്‍കിയത്. വിധി പറയുമ്പോള്‍ പ്രതി യാതൊരു ഭാവഭേദവും പ്രകടിപ്പിച്ചില്ല. എ.ആര്‍. റൈഫിളുമായി സ്‌കൂളില്‍ ഏകദേശം അരമണിക്കൂര്‍ അഴിഞ്ഞാടയ പ്രതി വെടിയേറ്റു നിലത്തുവീണവര്‍ കൊല്ലപ്പെട്ടുവെന്ന് ഉറപ്പാക്കുന്നതിന് തിരിച്ചുവന്ന് വെടിവെക്കുകയായിരുന്നു. ബാല്യകാല പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്ന പ്രതിയുടെ മാനസികാവസ്ഥ വിധിപറയുമ്പോള്‍ കണക്കിലെടുക്കണമെന്ന അറ്റോര്‍ണിയുടെ വാദം കോടതി സ്വീകരിച്ചില്ല.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍
Content Highlights: Parkland school killer formally sentenced to life in prison
Published: 04 Nov 2022, 11:09 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented