ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലുള്ള കൊട്ടില്യണ്‍ റസ്റ്റോറന്റില്‍ നായര്‍ ബനവലന്റ് അസോസിയേഷന്, വാര്‍ഷിക കുടുംബ സംഗമവും അക്കാഡമിക് അവാര്‍ഡ് നൈറ്റും സംഘടിപ്പിച്ചു. ജോ.സെക്രട്ടറി ജയപ്രകാശ് നായര്‍ ഏവരെയും സ്വാഗതം ചെയ്തു. പ്രസിഡന്റ് ക്രിസ് തോപ്പില്‍ ചീഫ് ഗസ്റ്റിനെയും അവാര്‍ഡുകള്‍ സ്വീകരിക്കുന്ന കുട്ടികളെയും പരിചയപ്പെടുത്തുകയും അവരെ അഭിനന്ദിക്കുകയും ചെയ്തു. ട്രസ്റ്റി ബോര്‍ഡ് ആക്ടിംഗ് ചെയര്മാന് ഉണ്ണിക്കൃഷ്ണ മേനോന്, എന്‍.ബി.എ.യുടെ പ്രവര്‍ത്തനം മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ചു വളരെ മികച്ചു നില്ക്കുന്നു എന്നു പറയുകയുണ്ടായി.
തുടര്‍ന്ന് പ്രസിഡന്റ് ക്രിസ് തോപ്പില്‍, പ്രഥമ വനിത വത്സ കൃഷ്ണ, മുഖ്യാതിഥി ഡോ.മധു ഭാസ്കര്‍, കെ.എച്ച്.എന്‍.എ പ്രസിഡന്റ് ഡോ.നിഷാ പിള്ള, മന്ത്ര ട്രസ്റ്റി ബോര്‍ഡ് ചെയര്മാന് വിനോദ് കെയാര്‍കെ, ട്രഷറര്‍ രാധാമണി നായര്‍, ഫൊക്കാന ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന്, ആക്ടിംഗ് ട്രസ്റ്റി ബോര്‍ഡ് ചെയര്മാന് ഉണ്ണിക്കൃഷ്ണ മെനോന്‍, ജോ. സെക്രട്ടറി ജയപ്രകാശ് നായര്‍, കള്‍ച്ചറല്‍ കമ്മിറ്റി ചെയര്‍ ഊര്‍മ്മിള റാണി നായര്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിയിച്ചുകൊണ്ട് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു.
തുടര്‍ന്ന് പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് നിയുക്തരായ ഊര്‍മ്മിള റാണി നായര്‍, ശോഭ കറുവക്കാട്ട്, കലാ മേനോന് എന്നിവരുടെ നേതൃത്വത്തില്‍, ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അവാര്‍ഡുകള്‍ നല്കി ആദരിച്ചു. അവാര്‍ഡ് ലഭിച്ച വിദ്യാര്‍ത്ഥികളെ അനുമോദിച്ചുകൊണ്ട് മുഖ്യാതിഥിയായി പങ്കെടുത്ത ഡോ.മധു ഭാസ്കര്‍ പ്രസംഗിച്ചു. എന്‍.ബി.എ.യുടെ ഭാവി വാഗ്ദാനങ്ങളാണ് തന്റെ മുന്നില്‍ അവാര്‍ഡുകള്‍ സ്വീകരിച്ചവരെന്നും അവരുടെ കൈകളില്‍ എന്‍ബിഎയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാകുമെന്നും അദ്ദേഹം പറഞ്ഞു. കെ.എച്ച്.എന്‍.എ. പ്രസിഡന്റ് ഡോ.നിഷാ പിള്ള, മന്ത്രയുടെ ട്രസ്റ്റി ബോര്‍ഡ് ചെയര്മാന് വിനോദ് കെയാര്‍കെ എന്നിവര്‍ അക്കാഡമിക് അവാര്‍ഡുകള്‍ കരസ്ഥമാക്കിയവരെ അനുമോദിക്കുകയും ആശീര്‍വദിക്കുകയും ചെയ്തു.
തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറി. അനുഗ്രഹീത ഗായകരായ ശബരീനാഥ് നായര്‍, രവി നായര്‍ വെള്ളിക്കെട്ടില്‍, അജിത് നായര്‍, അപ്പന് മേനോന്, മുരളീധര പണിക്കര്‍, പ്രേംജി എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. പാണ്ടത്ത് രാമന്‍കുട്ടി മനോഹരമായി കവിത ആലപിച്ചു. ശോഭ കറുവക്കാട്ട്, റാണി ഊര്‍മിള നായര്‍, കലാ മേനോന് എന്നിവര്‍ സംഘടിപ്പിച്ച ''ബിംഗോ'' യില്‍, ഏവരും പങ്കെടുത്തു.
വിഭവ സമൃദ്ധമായ ഡിന്നറിനുശേഷം വൈസ് പ്രസിഡന്റ് ബാബു മേനോന്റെ നന്ദി പ്രകാശനത്തോടെ പരിപാടികള്‍ സമാപിച്ചു.
വാര്‍ത്തയും ഫോട്ടോയും : മൊയ്തീന് പുത്തന്‍ചിറ
Content Highlights: Nair benevolent association award night
Published: 21 Mar 2025, 03:29 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented