ഡാലസ്: നോര്‍ത്ത് അമേരിക്കയിലെ ലാനയുടെ (ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക) 14-ാം ദ്വൈവാര്‍ഷിക കണ്‍വെന്‍ഷനോടനുബന്ധിച്ച് കേരളപ്പിറവി ആഘോഷിക്കുന്നു.
ഡാലസിലെ കേരള ലിറ്റററി സൊസൈറ്റിയുടെ ആതിഥേയത്വത്തില്‍ ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 2 വരെ ഇര്‍വിങ്ങിലെ ആട്രിയം ഹോട്ടല്‍ ഓഡിറ്റോറിയത്തിലാണ് (എംഎസ്ടി - തെക്കേമുറി നഗര്‍) കണ്‍വെന്‍ഷന്‍ നടക്കുന്നത്. ഇതിന്റെ ഭാഗമായി നവംബര്‍ ഒന്നിന് ശനിയാഴ്ച വൈകീട്ട് 6 മണി മുതല്‍ കേരളപ്പിറവി ദിനം സമുചിതമായി ആഘോഷിക്കും.
പ്രഭാഷകനും നിരൂപകനുമായ എഴുത്തുകാരനുമായ സുനില്‍ പി. ഇളയിടമാണ് കണ്‍വെന്‍ഷനിലെ മുഖ്യാതിഥി. അതോടൊപ്പം ഡോക്ടറും സാമൂഹികപ്രവര്‍ത്തകനും വാഗ്മിയുമായ ഡോ.എം.വി.പിള്ള (ഡാലസ്), നിരൂപകനും പ്രഭാഷകനുമായ സജി എബ്രഹാം (പൂനെ) എന്നിവരും പ്രധാന അതിഥികളായി പങ്കെടുക്കും.
സാംസ്‌കാരിക സമ്മേളനം, വിഭവസമൃദ്ധമായ അത്താഴവിരുന്ന്, വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഷാജു ജോണ്‍ - 469 274 6501
സാമുവല്‍ യോഹന്നാന്‍ - 214 435 0124
വാര്‍ത്തയും ഫോട്ടോയും : മാര്‍ട്ടിന്‍ വിലങ്ങോലില്‍
Content Highlights: Lana Convention
Published: 23 Oct 2025, 01:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented