കാനഡയിലെ മലയാളികളുടെ തൊഴിലാളി സംഘടനയായ കേരള ട്രക്കേഴ്‌സ് ഇന്‍ കാനഡ കെടിസിയുടെ ക്രിസ്തുമസ് ന്യൂ ഇയര്‍ പ്രോഗ്രാം കെടിസി ഹോളി ജോളി 2023 വിവിധ കലാപരിപാടികളുടെയും പ്രോഗ്രാമുകളുടെയും അകമ്പടിയോടു കൂടി മിസ്സിസ്സാഗയില്‍ വച്ച് നടന്നു. നിരവധി ആളുകള്‍ പങ്കെടുത്ത ഹോളിജോളി 2023 ല്‍ ക്രിസ്തുമസ് കരോള്‍, ഐറിഷ് റ്റാപ്പ് ഡാന്‍സ്, മാജിക് ഷോ, എല്‍ഇഡി റോബോട്ട് ഷോ, സര്‍ക്കസ്, വിവിധ ടീമുകള്‍ അവതരിപ്പിച്ച സിനിമാറ്റിക് ഡാന്‍സുകള്‍ തുടങ്ങി നിരവധി പ്രോഗ്രാമുകള്‍ ഉണ്ടായിരുന്നു. 15 വര്‍ഷത്തിന് മുകളില്‍ കാനഡയില്‍ ഗതാഗതരംഗത്ത് പ്രവര്‍ത്തിക്കുന്ന മലയാളികളെ ആദരിക്കുകയും, ഈ വര്‍ഷം സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ മികച്ച സേവനം നല്‍കിയ അംഗങ്ങള്‍ക്ക് അവാര്‍ഡ് നല്‍കുകയും ചെയ്തു. അതോടൊപ്പം അംഗങ്ങളുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ അവാര്‍ഡും നല്‍കി.
കാനഡയിലെ ഏറ്റവും പ്രമുഖനായ മലയാളി റിയല്‍റ്റര്‍ സാംസണ്‍ ആന്റണി കെടിസി ഹോളിജോളിയുടെ മുഖ്യസ്‌പോണ്‍സര്‍ ആയിരുന്നു. അദ്ദേഹത്തില്‍ നിന്നും കെടിസി മെംബേഴ്‌സിനുള്ള ഗിഫ്റ്റ് ബാഗ് അനില്‍ രവീന്ദ്രന്‍ ഏറ്റു വാങ്ങുകയും തുടര്‍ന്ന് മെംബേഴ്‌സിന് വിതരണം ചെയ്യുകയും ചെയ്തു. പ്രസിഡന്റ് സെബി ജോസഫ് അധ്യക്ഷ പ്രസംഗവും ഡയറക്ടര്‍ ബോര്‍ഡ് അംഗം അനില്‍ രവീന്ദ്രന്‍ ആശംസാ പ്രസംഗവും ജോയിന്‍ ട്രഷറര്‍ ഫ്രഷ്‌ലി ബേബി നന്ദിയും അറിയിച്ചു.
Content Highlights: KTC
Published: 30 Dec 2023, 02:14 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented