ന്യൂയോര്‍ക്ക്: കേരള പെന്തക്കോസ്തല്‍ റൈറ്റേഴ്സ് ഫോറം ന്യൂയോര്‍ക്ക് ചാപ്റ്ററിന്റെ നേതൃത്വത്തില്‍ സെമിനാര്‍ 'സോര്‍ -2025' നടത്തപ്പെടും. ഫെബ്രുവരി 2 ഞായറാഴ്ച വൈകീട്ട് 7 മുതല്‍ 8 വരെ ടെലിഫോണ്‍ കോണ്‍ഫറന്‍സ് വഴി നടത്തപ്പെടുന്ന സെമിനാറില്‍ പാസ്റ്റര്‍ ജോണ്‍സണ്‍ എബ്രഹാം (ബഥേല്‍ വര്‍ഷിപ്പ് സെന്റര്‍, യോങ്കേഴ്‌സ്) മുഖ്യപ്രഭാഷണം നടത്തും. 

To advertise here,

ഡോ.ജോമോന്‍ ജോര്‍ജ് (പ്രസിഡന്റ്), പാസ്റ്റര്‍ എബി തോമസ് (വൈസ് പ്രസിഡന്റ്), സാം മേമന (സെക്രട്ടറി), ഡോ.റോജന്‍ സാം (ജോയിന്റ് സെക്രട്ടറി), ജോസ് ബേബി (ട്രഷറര്‍), സിസ്റ്റര്‍ സൂസന്‍ ജെയിംസ് (വുമണ്‍സ് കോ-ഓര്‍ഡിനേറ്റര്‍), സിസ്റ്റര്‍ സ്റ്റേയ്‌സി മത്തായി (യൂത്ത് കോര്‍ഡിനേറ്റര്‍) എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. 

കൂടുതല്‍ വിവരങ്ങള്‍ക്ക് : 

ഡോ.ജോമോന്‍ ജോര്‍ജ് - 347 306 4363

വാര്‍ത്തയും ഫോട്ടോയും : നിബു വെള്ളവന്താനം