വൈദ്യചികിത്സ, വിദ്യാഭ്യാസം എന്നിവയ്ക്ക് പുറമെ ഏതെങ്കിലും വിദേശത്തേക്ക് പണമയക്കുന്നതിന് 20% നികുതി ഈടാക്കാനുള്ള കേന്ദ്ര ബജറ്റ് തീരുമാനം പുനപരിശോധിക്കണമെന്ന് കൈരളി യുകെ ആവശ്യപ്പെട്ടു.

To advertise here,

ടൂറുകള്‍ക്കുള്ള പേയ്മെന്റുകള്‍, യാത്രയ്ക്കുള്ള കറന്‍സി വാങ്ങല്‍, വിദേശത്തുള്ള ബന്ധുക്കള്‍ക്ക് എന്തെങ്കിലും സമ്മാനങ്ങളോ ലോണുകളോ നല്‍കല്‍, വിദേശത്ത് ഏതെങ്കിലും വസ്തു വാങ്ങല്‍ അല്ലെങ്കില്‍ വിദേശ ഓഹരികള്‍ വാങ്ങല്‍ എന്നിവ ഉള്‍പ്പെട്ട ഈ നികുതി മലയാളികള്‍ ഉള്‍പ്പടെ അനേക പ്രവാസികള്‍ക്ക് വലിയ ബാധ്യതയാകും.

വിദേശത്ത് കുടിയേറുകയും വിദേശത്തുള്ള ബാങ്കിലേക്ക് പണം അയക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന ഒരു വ്യക്തി പോലും 20% നികുതിയില്‍ നിന്ന് ഒഴിവാകില്ല എന്നതും ആരോഗ്യത്തിനോ വിദ്യാഭ്യാസത്തിനോ അല്ലാതെ മറ്റേതെങ്കിലും ആവശ്യങ്ങള്‍ക്കായി ഇന്ത്യക്ക് പുറത്ത് പണം കൈമാറ്റം ചെയ്യുകയാണെങ്കില്‍, തുകയുടെ 20% ബാങ്ക് തടഞ്ഞുവയ്ക്കുകയും സര്‍ക്കാരില്‍ നിക്ഷേപിക്കുകയും ചെയ്യും എന്ന നയം ഇത് എത്രമാത്രം ജനവിരുദ്ധമാണെന്ന് കാണിക്കുന്നു.

വിദേശത്ത് ഒരു വീട് വാങ്ങുകയെന്ന പ്രവാസിയുടെ സ്വപ്നം പോലും ഇതു മൂലം തച്ചുടയ്ക്കപ്പെടും. നിലവിലെ സാമ്പത്തിക സാഹചര്യത്തില്‍ യുകെ പോലെയുള്ള രാജ്യങ്ങളില്‍ ഇന്ത്യക്കാര്‍ വീട് മേടിക്കുവാന്‍ നാട്ടില്‍ നിന്നുള്ള പണത്തെയാണ് കൂടുതലായും ആശ്രയിക്കുന്നത്. ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പ്രവാസ സമൂഹത്തിന്റെ ബുദ്ധിമുട്ടുകള്‍ വരും ദിവസങ്ങളില്‍ കൈരളി യുകെ അവതരിപ്പിക്കും.