ഹൂസ്റ്റൺ: അസംബ്ലീസ് ഓഫ് ഗോഡ് ഇന്ത്യൻ ഫെലോഷിപ്പ് ഓഫ് നോർത്ത് അമേരിക്ക (AGIFNA)യുടെ 2026-ലെ ദേശീയ കോൺഫറൻസ് ജൂലൈ 23 മുതൽ 26 വരെ ടെക്‌സാസിലെ ഹൂസ്റ്റൺ പട്ടണത്തിൽ മാരിയറ്റ് വെസ്റ്റ്ചസ് ഹോട്ടലിൽ നടക്കും.
''പ്രെസെർവ് ദി അനോയ്ന്റിംഗ്'' (മത്തായി 25:8-9) എന്നതാണ് സമ്മേളനത്തിന്റെ തീം. നാല് ദിവസങ്ങളിലായി ആത്മീയ ആരാധന, പ്രസംഗങ്ങൾ, പ്രാർത്ഥന, കുടുംബസംഗമം, യുവജന-കുട്ടികളുടെ പ്രത്യേക സെഷനുകൾ എന്നിവ ഉൾപ്പെടെ വിപുലമായ പരിപാടികളാണ് ക്രമീകരിച്ചിരിക്കുന്നത്.
സമ്മേളനത്തിൽ റവ. ജോ തോമസ്, റവ. ഡോ. സണ്ണി പ്രസാദ്, റവ. നിരുപ് അൽഫോൻസ്, റവ. ഡോ. ടി. ജെ. സാമുവേൽ, റവ. തോമസ് ഫിലിപ്പ്, റവ. കിപ്ലിൻ ബാച്ചിലർ, റവ. ദിലീപ് ത്യാഗരാജ്, സിസ്റ്റർ ഡോ. ആഷ്ലി പ്രത്യാശ്, റവ. ജോൺ തോമസ്, റവ. ജോർജ് പി. ചാക്കോ, റവ. ഡോ. കോശി വൈദ്യൻ, റവ. ബോവാസ് മാത്യു, സിസ്റ്റർ ഡോ. ഗ്രേസ് ഗീവർഗീസ്, പ്രൊഫ. എലിസബത്ത് സൈമൺ എന്നിവർ വിവിധ സെഷനുകളിൽ ശുശ്രൂഷകൾ നടത്തും.
ഹൂസ്റ്റൺ മാരിയറ്റ് വെസ്റ്റ്ചസ് ഹോട്ടലിൽ നടക്കുന്ന കോൺഫറൻസിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
വാർത്ത: പ്രസാദ് തീയാടിക്കൽ
Content Highlights: AGIFNA 2026 National Conference takes place July 23-26 in Houston, Texas., Hosted at the Marriott Westchase hotel., Theme is 'Preserve the Anointing' based on Matthew 25:8-9., Features spiritual worship, prayer, youth sessions, and family fellowship., Includes a diverse lineup of 14 prominent speakers and ministers.
Published: 07 Jul 2026, 12:12 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented