അബുദാബി: പ്രവാസികൾ ഞങ്ങളുടെ കുടുംബമാണെന്ന് യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. അബുദാബി ടിവിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ ആദ്യസന്ദേശം. യു.എ.ഇയിൽ എല്ലാം സാധാരണ നിലയിലാണെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷയൊരുക്കുന്ന സായുധ സേനകൾക്ക് അദ്ദേഹം നന്ദി അറിയിച്ചു.

To advertise here,

'യു.എ.ഇയിലെത്തിയ സന്ദർശകരും പ്രവാസികളുമെല്ലാം നല്ല നിലപാടാണ് സ്വീകരിച്ചത്. ജനങ്ങളുടെ സംരക്ഷണം ഞങ്ങളുടെ കടമയാണ്. അത് യു.എ.ഇയുടെ ശത്രുക്കൾക്കുള്ള മുന്നറിയിപ്പ് കൂടിയാണ്. ഈ രാജ്യം മനോഹരമാണ്. എന്നാൽ അതുകണ്ട് ഞങ്ങളെ തെറ്റിദ്ധരിക്കരുത്. എളുപ്പത്തിൽ ഞങ്ങളെ കീഴടക്കാനാവില്ല.' അദ്ദേഹം പറഞ്ഞു.

'ഈ രാജ്യത്തിന്റെ അകം കരുത്തുറ്റതാണ്. ജനങ്ങൾ ഈ രാജ്യത്തിനൊപ്പം ഒറ്റക്കെട്ടായി നിൽക്കുന്നു. ലോകത്തിന് ഈ രാജ്യമൊരു മാതൃകയാണ്.' മുൻപത്തേക്കാൾ കരുത്തോടെ രാജ്യം മുന്നോട്ട് കുതിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.