ദുബായ്: മലയാളി യുവാവ് ദുബായിൽ കുത്തേറ്റ് മരിച്ചു. കോഴിക്കോട് ചെറുവണ്ണൂർ മധുരബസാറിലെ നജാത്ത് മൻസിലിൽ ജസീൽ (32) ആണ് മരിച്ചത്. ദുബായ് അൽഖൂസിലെ അൽമനാർ സെന്ററിന് പിറകിലുള്ള താമസ കെട്ടിടത്തിലാണ് സംഭവം.
മുറിയിലെ മറ്റ് സുഹൃത്തുക്കളുടെ വാക്കുതർക്കം പരിഹരിക്കുന്നതിനിടെ കുത്തേൽക്കുകയായിരുന്നുവെന്നാണ് വിവരം. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ ജസീലിനെ ദുബായ് പോലീസ് റാഷിദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കേസിലെ പ്രതിയും മലയാളിയാണ്. തൊട്ടടുത്ത മുറിയിലുള്ളവർ മദ്യപിച്ചതുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് തർക്കത്തിലേക്ക് വഴിവെച്ചതെന്നാണ് വിവരം.
ജസീലിനൊപ്പം താമസിക്കുന്നവർ മദ്യപാനം ചോദ്യംചെയ്തതോടെ ആക്രമിക്കപ്പെടുകയായിരുന്നു. ഈ സമയം പുറത്തുനിന്ന് ഭക്ഷണം കഴിച്ചെത്തിയ ജസീൽ തർക്കം പരിഹരിക്കാനായി സംസാരിക്കുന്നതിനിടെ മദ്യപാനി കഴുത്തിന് കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. പോലീസ് എത്തിയാണ് പ്രതിയെ കീഴടക്കിയത്. മൃതദേഹം ദുബായ് റാഷിദ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Content Highlights: 32-year-old Jaseel from Kozhikode killed in Al Quoz, Dubai., Incident occurred while intervening in a dispute between roommates., Suspect is in police custody following the 2026 incident., Body currently held at Rashid Hospital, Dubai.
Published: 18 Apr 2026, 07:53 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented