
മദീന: ബസ് അപകടത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ ഗവർണമെന്റ് ഉന്നതതല പ്രതിനിധിസംഘം മദീനയിൽ എത്തും. ഹജ്ജ്, ഉംറ മന്ത്രാലയം ഉൾപ്പെടെയുള്ള സൗദി അധികാരികളുമായി ഏകോപിപ്പിച്ച് പൂർണ്ണ സഹായം നൽകുന്നതിനും ദുരിതാശ്വാസ നടപടികൾക്ക് മേൽനോട്ടം വഹിക്കുന്നതിനുമായി ആന്ധ്രാപ്രദേശ് ഗവർണർ ജസ്റ്റിസ് എസ്. അബ്ദുൾ നസീറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ഗവൺമെന്റിന്റെ ഉന്നതതല പ്രതിനിധി സംഘമാണ് മദീനയിൽ എത്തുന്നത്. വിദേശകാര്യ മന്ത്രാലയം സെക്രട്ടറി അരുൺ കുമാർ ചാറ്റർജിയും അദ്ദേഹത്തോടൊപ്പം ഉണ്ടാകും.
മരിച്ചവരെ തിരിച്ചറിയാൻ ഇവരുടെ ബന്ധുക്കളുടെ രക്തസാമ്പിൾ ശേഖരിച്ചിട്ടുണ്ട്. ജിദ്ദയിലെ ഇന്ത്യൻ കോൺസൽ ജനറൽ അടക്കം എല്ലാ കോൺസുലേറ്റ് ഉദ്യോഗസ്ഥരും സജീവമായി രംഗത്തുണ്ട്. മരിച്ചവരിൽ ചിലരെ മദീനയിൽ ഖബറടക്കുവാനുള്ള സമ്മതപത്രം ബന്ധുക്കൾ നൽകിയിട്ടുണ്ട്. മുഴുവൻ പേരുടെയും സമ്മതപത്രം ലഭിക്കുന്നതോടെ മൃതദേഹം മദീനയിൽ ഖബറടക്കും.
Content Highlights: Governor S. Abdul Nazeer Leads Indian Delegation to Madinah Following Bus Accident
Published: 19 Nov 2025, 02:01 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented