ദുബായ്: ദുബായില്‍നിന്നും തിരുവനന്തപുരത്തേയ്ക്കുള്ള വിമാനം അനിശ്ചിതമായി വൈകുന്നു. രാവിലെ 6.05-ന് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഐഎക്‌സ് 530 വിമാനമാണ് വൈകുന്നത്.

To advertise here,

രാവിലെ 6.05-ന് പുറപ്പെടേണ്ടിയിരുന്ന വിമാനം ഇതുവരെ പുറപ്പെട്ടിട്ടില്ല. സ്ത്രീകളും കുട്ടികളും അടക്കമുള്ള 150-ഓളം യാത്രക്കാര്‍ ദുരിതത്തിലായി. അതേസമയം, തിരുവനന്തപുരത്തുനിന്നും എത്തേണ്ട വിമാനം മോശം കാലാവസ്ഥമൂലം റാസല്‍ഖൈമയില്‍ ഇറക്കിയെന്നും ഇതിനാലാണ് ദുബായില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള സര്‍വീസ് വൈകുന്നതെന്നുമാണ് എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ വിശദീകരണം. പ്രാദേശികസമയം 11 മണിയോടെ വിമാനം പുറപ്പെടുമെന്ന് യാത്രക്കാർക്ക് നേരത്തേ അറിയിപ്പ് നൽകിയെങ്കിലും ഈ സമയം കഴിഞ്ഞിട്ടും വിമാനം പുറപ്പെട്ടില്ല. ദുബായില്‍നിന്ന് മുംബൈയിലേക്കും അവിടെനിന്ന് തിരുവനന്തപുരത്തേക്കും യാത്രക്കാരെ എത്തിക്കുമെന്നാണ് എയര്‍ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചിരിക്കുന്നത്.