കുവൈറ്റ്: മരണത്തെ ജയിച്ച് ഉയര്‍ത്തെഴുന്നേറ്റവനായ ക്രിസ്തു മാനവകുലത്തിനു നല്‍കിയ സമാധാനത്തിന്റെയും പ്രത്യാശയുടേയും സന്ദേശത്തെ അനുസ്മരിച്ച് കുവൈറ്റ് ഓര്‍ത്തഡോക്‌സ് സമൂഹം ഉയിര്‍പ്പ് പെരുന്നാള്‍ കൊണ്ടാടി. സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാഇടവകയുടെ ഉയിര്‍പ്പ് പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് മലങ്കര സഭയുടെ അങ്കമാലി ഭദ്രാസനാധിപന്‍ അഭിവന്ദ്യ യൂഹാനോന്‍ മാര്‍ പോളികാര്‍പ്പസ് മെത്രാപ്പോലിത്താ മുഖ്യകാര്‍മ്മികത്വം വഹിച്ചു.

To advertise here,

ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ഉയിര്‍പ്പിന്റെ ശുശ്രൂഷകളില്‍ ആയിരങ്ങള്‍ ഭക്തിപുരസ്സരം പങ്കെടുത്തു. ഇടവക വികാരി ഫാ. ഡോ. ബിജു ജോര്‍ജ്ജ് പാറയ്ക്കല്‍, സഹവികാരി ഫാ. ലിജു കെ. പൊന്നച്ചന്‍, ഫാ. ഗീവര്‍ഗീസ് ജോണ്‍, ഫാ. റിനില്‍ പീറ്റര്‍ എന്നിവര്‍ സഹകാര്‍മ്മികത്വം വഹിച്ചു.