കുവൈറ്റ് സിറ്റി: ഓവർസീസ് എൻസിപി കുവൈറ്റ് കമ്മിറ്റി, സംഘടനയുടെ സാമൂഹിക സേവന ദിനാചരണത്തിന്റെ ഭാഗമായി 2026 പുതുവത്സര ദിനത്തോടനുബന്ധിച്ച് വഫ്ര കാർഷിക മേഖലയിലെ-ഇന്ത്യ, ബംഗ്ലാദേശ് സ്വദേശികളായ സാധാരണക്കാരായ തൊഴിലാളികൾക്കായി ഭക്ഷണവും പുതുവത്സര സമ്മാനവും ഉൾപ്പടെയുള്ള കിറ്റുകൾ വിതരണം ചെയ്തു.

To advertise here,

എൻസിപി ഓവർസീസ് സെൽ ദേശീയ അധ്യക്ഷനും ലോക കേരള സഭ പ്രതിനിധിയുമായ ബാബു ഫ്രാൻസീസ് ഉദ്ഘാടനം നിർവഹിച്ചു. ഒഎൻസിപി കുവൈറ്റ് വൈസ് പ്രസിഡൻ്റ് പ്രിൻസ് കൊല്ലപ്പിള്ളിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജോയിൻ്റ് സെക്രട്ടറി അശോകൻ തിരുവനന്തപുരം സ്വാഗതം പറഞ്ഞു.

എക്സിക്യൂട്ടീവ് അംഗങ്ങളായ സണ്ണി കെ അല്ലീസ്,പ്രദീപ്,ജിനു വാകത്താനം, സിവിയ പ്രദീപ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. അബ്ദുൾ അസീസ് കോഴിക്കോട് നന്ദി പറഞ്ഞു .