കുവൈത്ത് സിറ്റി: കുവൈത്തിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിന് പിന്നാലെ ഇറാനിയൻ നയതന്ത്രപ്രതിനിധികളെ രാജ്യത്ത്‌നിന്ന് പുറത്താക്കി. രണ്ട് നയതന്ത്ര പ്രതിനിധികളെയാണ് കുവൈത്ത് പുറത്താക്കിയത്. 24 മണിക്കൂറിനുള്ളിൽ

To advertise here,

രാജ്യം വിടണമെന്നാണ് നിർദേശം. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് നടപടി.

ഇന്നലെ പുലർച്ചെ മുതൽ ആരംഭിച്ചതും നിർത്താതെയുള്ളതുമായ ബാലിസ്റ്റിക് മിസൈൽ, ഡ്രോൺ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനമെടുത്തതെന്ന് കുവൈത്ത് വിദേശകാര്യ സഹമന്ത്രി വിശദീകരിച്ചു. കുവൈത്ത് വിമാനത്താവളത്തിന് നേരെ നടന്ന ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെടുകയും 63 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.