മനാമ: ആലപ്പുഴ ജില്ലക്കാരുടെ ബഹ്റൈനിലെ കൂട്ടായ്മയായ വോയ്സ് ഓഫ് ആലപ്പി, ഇന്റര്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. ജുഫൈറിലെ രണ്ട് ഗ്രൗണ്ടിലായി സംഘടിപ്പിച്ച മത്സരത്തില്‍ വോയ്സ് ഓഫ് ആലപ്പിയുടെ 7 ഏരിയ കമ്മറ്റികളില്‍ നിന്നുമുള്ള കായികതാരങ്ങള്‍ പങ്കെടുത്തു. ലീഗ് അടിസ്ഥാനത്തില്‍ സംഘടിപ്പിച്ച മത്സരത്തില്‍ ബാക്ക് വാട്ടര്‍ ബ്ലാസ്റ്റേഴ്സ് എന്ന പേരില്‍ മത്സരിച്ച മുഹറഖ് ഏരിയ കമ്മറ്റി ജേതാക്കളായി.
ബറാക്കസ് ഫൈറ്റേഴ്സ് (ഉമ്മല്‍ ഹസ്സം-ഹമദ് ടൗണ്‍ ഏരിയ) രണ്ടാം സ്ഥാനക്കാരായി. കൂടാതെ ഓഫ് ദി സീരീസ്-മിഥു രെഹ്ന (മുഹറഖ് ഏരിയ), ബെസ്ററ് കീപ്പര്‍/ഫീല്‍ഡര്‍-പ്രജീഷ് (റിഫാ ഏരിയ) എന്നിവര്‍ വ്യക്തിഗത നേട്ടങ്ങള്‍ക്കും അര്‍ഹരായി. വോയ്സ് ഓഫ് ആലപ്പി സ്പോര്‍സ് വിങ്ങിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഇന്റര്‍ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ കിങ്സ് ഇലെവണ് (സല്‍മാബാദ് ഏരിയ), റിഫാ വാരിയേഴ്സ് (റിഫാ ഏരിയ), വെനീസ് സ്ട്രൈക്കേഴ്സ് (ഗുദൈബിയ ഏരിയ), മനാമ റോയല്‍സ് (മനാമ ഏരിയ), ബാക്ക് വാട്ടര്‍ ബ്ലാസ്റ്റേഴ്സ് (മുഹറഖ് ഏരിയ), ബറാസസ് ഫൈറ്റേഴ്സ് (ഉമ്മല്‍ ഹസ്സം-ഹമദ് ടൗണ്‍ ഏരിയ) എന്നീ ടീമുകളാണ് മത്സരിച്ചത്.
സ്പോര്‍സ് വിങ് കണ്‍വീനര്‍ ഗിരീഷ് ബാബു നേതൃത്വം നല്കി. ബോണി മുളപ്പാമ്പളില്, അനൂപ് ശശികുമാര്‍, സൈജു സെബാസ്റ്റ്യന്‍, സജിത്ത് ദേവദാസ്, അതുല്‍ സദാനന്ദന്, സേതു ബാലന്, സജീഷ് സുഗതന്, അനൂപ് ശ്രീരാഗ് തുടങ്ങിയവര്‍ മത്സരങ്ങള്‍ ഏകോപിപ്പിച്ചു. വോയ്സ് ഓഫ് ആലപ്പി ഭാരവാഹികളും, എക്സിക്യൂട്ടീവ് അംഗങ്ങളും, വിവിധ ഏരിയ ഭാരവാഹികളും, ലേഡീസ് വിങ് അംഗങ്ങളും സന്നിഹിതരായിരുന്നു.
Content Highlights: voice of alappey cricket tournament
Published: 08 Mar 2025, 11:00 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented