മനാമ: ടീൻ ഇന്ത്യ ബഹ്റൈൻ, ഫ്രൻഡ്സ് സ്റ്റഡി സർക്കിളുമായി സഹകരിച്ച് നടത്തിയ ഖുർആൻ വിജ്ഞാന പരീക്ഷയിലെ വിജയികളെ പ്രഖ്യാപിച്ചു. വിശുദ്ധ ഖുർആനിലെ അൽ മുംതഹിന അധ്യായത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരീക്ഷയിൽ ഹുസ്ന നസ്റീൻ, സഫ ശാഹുൽ ഹമീദ്, ഹൈഫ അബ്ദുൽ ഹഖ് എന്നിവർ ഒന്നാം സ്ഥാനവും അവ്വാബ് സുബൈർ, സൽവ ഫഖ്റുദ്ദീൻ, ഹനാൻ മഹ്മൂദ് എന്നിവർ രണ്ടാം സ്ഥാനവും നദീം നൗഷാദ്, സഹ്റ അശ്റഫ് എന്നിവർ മൂന്നാം സ്ഥാനവും നേടി. യുവതലമുറയെ ഖുർആൻ പഠനത്തിൽ തൽപരരാക്കുക എന്ന ഉദ്ദേശത്തിലാണ് ഓൺലൈനിൽ പരീക്ഷ നടത്തിയത്. സക്കീർ ഹുസൈൻ, ടീൻ ഇന്ത്യ വകുപ്പ് സെക്രട്ടറി റഷീദ സുബൈർ, ടീൻ ഇന്ത്യ വനിതാവിഭാഗം കൺവീനർ ലുലു അബ്ദുൽ ഹഖ് ഉപദേശക സമിതി അംഗം യൂനുസ് സലീം എന്നിവർ പരീക്ഷക്ക് നേതൃത്വം നൽകി. പരീക്ഷയിൽ പങ്കെടുത്തവരെയും വിജയം നേടിയവരെയും ടീൻസ് ഇന്ത്യ രക്ഷാധികാരി സുബൈർ എം.എം അഭിനന്ദിച്ചു.
Content Highlights: Teen India Bahrain Quran Knowledge Exam Winners Announced
Published: 20 Mar 2026, 02:05 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented