മനാമ:ലെബനനില്‍ നടക്കുന്ന പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കാ ബാവ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കാന്‍ ബഹ്റൈന്‍ സംഘം പുറപ്പെട്ടു. ലെബനന്റെ
തലസ്ഥാനമായ ബയ്‌റൂതിലെ അച്ചാനയില്‍ സെന്റ് മേരീസ് പാത്രിയാര്‍ക്കല്‍ അരമനയില്‍ പരിശുദ്ധ പാത്രിയാര്‍ക്കീസ് ബാവ ഇഗ്‌നാത്തിയോസ് അപ്രേം ദ്വീതീയന്‍ ബാവയുടെ കാര്‍മികത്വത്തില്‍ ആകമാന സുറിയാനി സഭയിലെയും മറ്റ് സഭാ പിതാക്കന്മാരുടെയും സാന്നിധ്യത്തിലാണ് ചടങ്ങ് നടക്കുന്നത്. 

To advertise here,

മലങ്കര യാക്കോബായ സുറിയാനി സഭയുടെ മുന്‍ വൈദിക ട്രസ്റ്റിയും ബഹ്റൈന്‍ സെന്റ് പീറ്റേഴ്‌സ് യാക്കോബായ പള്ളി വികാരിയുമായ വെരി. റവ. സ്ലീബാ പോള്‍ വട്ടവേലില്‍ കോര്‍ എപ്പിസ്
കോപ്പയുടെ നേതൃത്വ ത്തില്‍ ഇടവക ട്രസ്റ്റീ ജെന്‍സണ്‍ ജേക്കബ് മണ്ണൂര്‍, മുന്‍ സെക്രട്ടറി ആന്‍സര്‍ പി ഐസക്, സഭാ മാനേജിങ് കമ്മിറ്റി മുന്‍ അംഗം ബിനു കുന്നന്താനം എന്നിവരുടെ
നേതൃത്വ ത്തില്‍ ഉള്ള സംഘമാണ് ലെബനനിലേക്ക് യാത്ര തിരിച്ചത്. ലോകമെമ്പാടുമുള്ള യാക്കോബായ സഭ വിശ്വാസികളുടെ പ്രതിനിധികള്‍ സ്ഥാനരോഹണ ചടങ്ങില്‍ പങ്കെടുക്കും.