മനാമ: ഓണം മലയാളിയുടെ ഒരു ആഘോഷം മാത്രമല്ല, അത് സംസ്‌കാരത്തിന്റെയും, സാഹോദര്യത്തിന്റെയും സമത്വ ബോധത്തിന്റെയും മാനവികതയുടെയും മഹത്തായ അടയാളമാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. അഭിപ്രായപെട്ടു. ബഹ്റൈൻ ഒഐസിസിയുടെ ആഭിമുഖ്യത്തിൽ അധാരി ഗാർഡനിൽ നടത്തിയ ഓണാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഹാബലിയുടെ ഓർമ്മകളിലൂടെ നാം ആഘോഷിക്കുന്ന ഓണം, മനുഷ്യർക്കിടയിൽ വേർതിരിവുകൾ ഇല്ലാത്ത, എല്ലാവർക്കും തുല്യ നീതിയും സന്തോഷവും ലഭിക്കുന്ന ഒരു സമൂഹത്തെ കുറിച്ചുള്ള സ്വപ്നമാണ് മുന്നോട്ട് നയിക്കുന്നത്.

To advertise here,

കേരളത്തിന്റെ ചരിത്രം എഴുതുമ്പോൾ പ്രവാസി മലയാളികളുടെ സംഭാവനകൾക്ക് മാറ്റിനിർത്താനാവാത്ത സ്ഥാനമുണ്ട്. സ്വന്തം കുടുംബത്തിന്റെ ഭാവിക്ക് വേണ്ടി അധ്വാനിക്കുന്നതിനൊപ്പം, കേരളത്തിന്റെ സമ്പദ് വ്യവസ്ഥക്കും സാമൂഹിക പുരോഗതിക്കും വലിയ കരുത്ത് പകരുന്നവരാണ് പ്രവാസികളെന്നും അദ്ദേഹം അഭിപ്രായപെട്ടു.

ഒഐസിസി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം അധ്യക്ഷത വഹിച്ച യോഗത്തിൽ ബഹ്റൈനിലെയും, കേരളത്തിലെയും പ്രമുഖ വ്യവസായിയും, ജീവകാരുണ്യ പ്രവർത്തകനും ആയ പമ്പാവാസൻ നായരെ ആദരിച്ചു.

ഒഐസിസി ഗ്ലോബൽ കമ്മറ്റി ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, കൊല്ലം ഭദ്രാസന മെത്രാപോലീത്ത മാത്യൂസ് മാർ തെവൊദോസ്യോസ്, ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ഇന്ത്യൻ സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ, പ്രമുഖ വവ്യസായി റഹീം വാവകുഞ്ഞ്, സ്ലീബ പോൾ കോർ എപ്പിസ്‌ക്കൊപ്പ, ഫാ. തോമസുകുട്ടി പി.എൻ., ജേക്കബ് തോമസ് മാടപാട്ട് കോർ എപ്പിസ്‌ക്കോപ്പ, കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറി നൗഷാദ് ബ്ലാത്തൂർ, കെഎംസിസി ജനറൽ സെക്രട്ടറി ഷംസുദ്ദീൻ വെള്ളികുളങ്ങര, ഒഐസിസി ഗ്ലോബൽ കമ്മറ്റി അംഗം ബിനു കുന്നന്താനം, വർക്കിംഗ് പ്രസിഡന്റ് ബോബി പാറയിൽ, ജനറൽ സെക്രട്ടറി മനു മാത്യു, ട്രഷറർ ലത്തീഫ് ആയംചേരി, പ്രോഗ്രാം കമ്മറ്റി കൺവീനർ ഗിരീഷ് കാളിയത്ത്, ഐവൈസി ചെയർമാൻ നിസാർ കുന്നംകുളത്തിൽ, വനിതാ വിഭാഗം പ്രസിഡന്റ് മിനി മാത്യു എന്നിവർ പ്രസംഗിച്ചു.

ഒഐസിസി ജനറൽ സെക്രട്ടറിമാരായ സൈദ് എം.എസ്., ജേക്കബ് തേക്ക്‌തോട്, ജീസൺ ജോർജ്, രജിത് മൊട്ടപ്പാറ, രഞ്ചൻ കേച്ചേരി, ദേശീയ കമ്മറ്റി ഭാരവാഹികൾ, വിവിധ ജില്ലാ കമ്മറ്റി പ്രസിഡന്റ്, ജില്ലാ ജനറൽ സെക്രട്ടറിമാർ എന്നിവർ നേതൃത്വം നൽകി.