മനാമ: ശബരിമലയിൽ 2019 മുതൽ 2024 വരെ നടന്നത് ലോകം കണ്ട ഏറ്റവും വലിയ കൊള്ളയാണെന്ന് ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ബഹ്റൈൻ കേരളീയ സമാജത്തിൽ നടത്തിയ 'ഹർഷം 2026' ഉദ്ഘാടന പ്രസംഗത്തിൽ കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു. ഇക്കാലയളവിൽ സിപിഎം നാമനിർദേശം ചെയ്ത ആളുകളാണ് ദേവസ്വം ബോർഡ് പ്രസിഡന്റും ബോർഡ് മെമ്പർമാരുമായി ഇരുന്നിട്ടുള്ളത്. കൊള്ളയിൽപെട്ട പ്രതികൾ ഓരോരുത്തരായി ജാമ്യം ലഭിച്ചു ജയിലിൽനിന്ന് പുറത്തുവരുന്നു. കൃത്യമായി അന്വേഷണം നടത്തി കുറ്റപത്രം കോടതിയിൽ സമർപ്പിക്കാതെ ഇരുന്നതുകൊണ്ട് സ്വഭാവിക ജാമ്യമാണ് ലഭിച്ചിട്ടുള്ളത്. അല്ലാതെ അവർ കുറ്റം ചെയ്യാതെ ഇരുന്നത് കൊണ്ടല്ലെന്നും പഴകുളം മധു ആരോപിച്ചു.

To advertise here,

നാടിന്റെ ആകുലതകളിൽ ചർച്ചകൾ നടത്തുവാനും പ്രതികരിക്കാനും താത്പര്യമുള്ള സമൂഹമാണ് പ്രവാസലോകത്തുള്ളത്. കേരളത്തിൽ ഇരുന്നുകൊണ്ട് കേരള രാഷ്ട്രീയത്തേയും കേരളത്തിലെ സാമൂഹിക ചലനങ്ങളെയും വിലയിരുത്തുന്നതിനെക്കാൾ കൂടുതലായി, ഓരോ സ്പന്ദനങ്ങളെയും അതാതു നിമിഷങ്ങളിൽ തിരിച്ചറിയാനും വിലയിരുത്താനും പ്രതികരിക്കാനും പവാസികൾ കാണിക്കുന്ന താത്പര്യം എത്ര വർണിച്ചാലും മതിവരില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി ഇന്ത്യയിലെ മാധ്യമങ്ങളെ കാണാറില്ല. അവരോട് സംസാരിക്കാറില്ല. അതുപോലെയാണ് മുഖ്യമന്ത്രിയും. ഇന്ത്യയുടെ പ്രതിപക്ഷ നേതാവ് നിർഭയമായി മാധ്യമങ്ങളുടെ മുന്നിൽ തുറന്ന് സംവാദിക്കുന്നു. സദസിനോടും പിഞ്ചുകുഞ്ഞുങ്ങളോടുപോലും സംസാരിക്കുന്നു. മൂല്യങ്ങൾ ഉയർത്തി പിടിച്ചു ധീരനായ നേതാവ് നടത്തുന്ന പോരാട്ടങ്ങൾക്ക് പിന്തുണ കൊടുക്കുവാൻ എല്ലാവരും തയ്യാറാകണമെന്നും മധു ആഹ്വാനംചെയ്തു.

ഒഐസിസി ജില്ലാ പ്രസിഡന്റ് അലക്‌സ് മഠത്തിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ 'ഹർഷം 2026' ചെയർമാൻ സൈദ് എം.എസ്. ആമുഖപ്രഭാഷണം നടത്തി. ജനറൽ കൺവീനർ ജീസൺ ജോർജ് സ്വാഗതം ആശംസിച്ചു. ബഹ്റൈൻ കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ഒഐസിസി മിഡിൽ ഈസ്റ്റ് ജനറൽ കൺവീനർ രാജു കല്ലുംപുറം, സി.പി. വർഗീസ്, ഒഐസിസി ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം, ഒഐസിസി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം, ദേശീയ വർക്കിങ് പ്രസിഡന്റ് ബോബി പാറയിൽ, ജനറൽ സെക്രട്ടറിമാരായ മനു മാത്യു, ഷമീം കെ.സി, ജേക്കബ് തേക്കുതോട്, വൈസ് പ്രസിഡന്റ് അഡ്വ. ഷാജി സാമുവൽ, വിഷ്ണു വി, ഐവൈസി ചെയർമാൻ നിസാർ കുന്നംകുളത്തിൽ, വനിതാ വിഭാഗം പ്രസിഡന്റ് മിനി മാത്യു, ജോൺസൻ കല്ലുവിളയിൽ, റോബി തിരുവല്ല, വിനോദ് ഡാനിയേൽ എന്നിവർ ആശംസ അറിയിച്ചു.

ജീവകാരുണ്യ മേഖലയിൽ സംഭാവനകൾ നൽകുന്ന ലെനി പി. മാത്യു, ലൈജു പി. മാത്യു എന്നിവരെ നേതാക്കൾ ആദരിച്ചു. സെക്രട്ടറി ഇൻചാർജ് ശോഭ സജി നന്ദി രേഖപ്പെടുത്തി. പ്രോഗ്രം കൺവീനർ ബിബിൻ മാടത്തേത്ത്, സിജി തോമസ്, ജോൺസൻ ടി. തോമസ്, എ.പി. മാത്യു, കോശി ഐപ്പ്, സിബി അടൂർ, ഷാജി ഡാനി, ബ്രയിറ്റ് രാജൻ, പ്രിൻസ് ബെഹനാൻ, ബിനു മാമ്മൻ, എബിൻ ആറന്മുള, ബിനു കോന്നി, ഷാജി തോമസ് തിരുവല്ല, റോബിൻ ജോർജ്, സജി മത്തായി, റെജി ചെറിയാൻ, സന്തോഷ് ബാബു, ജോർജ് യോഹന്നാൻ എന്നിവർ നേതൃത്വം നൽകി. ഔറ ആർട്‌സിന്റെ ബാനറിൽ മനോജ് മയ്യന്നൂർ ആയിരുന്നു 'ഹർഷം 2026'-ന്റെ സംവിധാനം നിർവഹിച്ചത്.