മനാമ: കെപിസിസിയുടെ പ്രസിദ്ധീകരണ വിഭാഗമായ പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് സൊസൈറ്റിയുടെ പ്രസിദ്ധീകരണത്തില്‍ ബഹ്‌റൈന്‍ പ്രവാസി സുനില്‍ തോമസ് റാന്നി എഴുതുന്ന ആദ്യ പുസ്തകം ‘ട്രാവല്‍ ഫീല്‍സ് ആന്‍ഡ് ഫീഡ്‌സ്’ കവര്‍പേജ് റിലീസ് ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എംഎല്‍എ സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണപിള്ളയ്ക്ക് നല്‍കി പ്രകാശനം ചെയ്തു. പ്രിയദര്‍ശിനി പബ്ലിക്കേഷന്‍ ബഹ്‌റൈന്‍ കോ‍‍ർഡിനേറ്റര്‍ സൈദ് എം.എസിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഒഐസിസി മിഡില്‍ ഈസ്റ്റ് കണ്‍വീനര്‍ രാജു കല്ലുംപുറം, ഗ്ലോബല്‍ കമ്മിറ്റി മെമ്പര്‍ ബിനു കുന്നന്താനം, ഒഐസിസി ആക്ടിംഗ് പ്രസിഡന്റ് ബോബി പാറയില്‍, ജനറല്‍ സെക്രട്ടറി മനു മാത്യു, പ്രിയദര്‍ശിനി പത്തനംതിട്ട ജില്ലാ കോഡിനേറ്റര്‍ ബിപിന്‍ മാടത്തേത്ത് എന്നിവര്‍ സന്നിഹിതരായിരുന്നു.

To advertise here,

യാത്രാ അനുഭവത്തോടൊപ്പം യാത്ര നിര്‍ദേശങ്ങളും സുനില്‍ തോമസ് പുസ്തകത്തില്‍ പങ്കു വെക്കുന്നുണ്ട്. ടൂറിസം രംഗത്ത് തനതായ തനി ഗ്രാമീണ നാടന്‍ ടൂറിസം പ്രോത്സാഹനത്തിന്റെ ആവശ്യകത എടുത്തുപറഞ്ഞുകൊണ്ട് എഴുതുന്നതാണ് പുസ്തകം. കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഇനിയും ഏറെ വികസനപാതയില്‍ എത്തുന്ന രീതിയില്‍ ഉള്ള നിര്‍ദ്ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ളതാണ് പുസ്തകം. ബഹ്‌റൈനില്‍ റിക്രൂട്ട്‌മെന്റ് കണ്‍സള്‍ട്ടന്‍സി സര്‍വീസ് നടത്തുന്ന ഇദ്ദേഹം പത്ത് വര്‍ഷത്തിലേറെയായി ബഹ്‌റൈന്‍ പ്രവാസജീവിതം നയിക്കുന്നു. പത്തനംതിട്ട ജില്ലയിലെ റാന്നി കീക്കൊഴൂര്‍ സ്വദേശിയാണ്. ഭാര്യ ബിന്‍സി സ്വകാര്യസ്ഥാപനത്തില്‍ നഴ്‌സ് ആയി ജോലി ചെയ്യുന്നു. ഹര്‍ലീന്‍, ഹന്ന എന്നിവര്‍ മക്കളാണ്.