മനാമ: അല്‍ ഫുര്‍ഖാന്‍ അധ്യായം അടിസ്ഥാനപ്പെടുത്തി ഫ്രന്‍ഡ്സ് സ്റ്റഡി സര്‍ക്കിള്‍ നടത്തിയ ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ സുബൈദ കെ.വി, സലിം ഇ.കെ, റുസ്ബി ബഷീര്‍ എന്നിവര്‍ ജമാഅത്തെ ഇസ്ലാമി കേരള അധ്യക്ഷന്‍ പി.മുജീബ് റഹ്‌മാനില്‍ നിന്ന് സമ്മാനങ്ങള്‍ ഏറ്റുവാങ്ങി. ചടങ്ങില്‍ ഫ്രന്‍ഡ്സ് സ്റ്റഡി സര്‍ക്കിള്‍ പ്രസിഡന്റ് സുബൈര്‍ എം.എം. അധ്യക്ഷത വഹിച്ചു. ജാസിര്‍ പി.പി, സഈദ് റമദാന്‍ നദ്വി, ജമാല്‍ നദ്വി, സമീര്‍ ഹസന്‍, സക്കീര്‍ ഹുസൈന്‍, സാജിദ സലിം, മൂസ കെ.ഹസന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

To advertise here,