മനാമ: ദാറുല്‍ ഈമാന്‍ കേരളയുടെ നേതൃത്വത്തില്‍ പൊതുജനങ്ങള്‍ക്കായി നടത്തിയ ഖുര്‍ആന്‍ വിജ്ഞാനപ്പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. ഖുര്‍ആനിലെ അല്‍ ഫാതിര്‍ സൂറത്ത് അടിസ്ഥാനമാക്കിയായിരുന്നു പരീക്ഷ. കഴിഞ്ഞ ആറ് മാസക്കാലമായി ഓണ്‍ലൈന്‍ ക്ലാസുകളിലൂടെയായിരുന്നു കോഴ്‌സ് പൂര്‍ത്തീകരിച്ചത്. പ്രമുഖ പണ്ഡിതനും വാഗ്മിയുമായ ശിഹാബുദ്ദീന്‍ ഇബ്‌നു ഹംസയാണ് ക്ലാസുകള്‍ക്കും പരീക്ഷക്കും നേതൃത്വം നല്‍കിയത്. 

To advertise here,

ഗൂഗിള്‍ ഫോണുപയോഗിച്ചു നടത്തിയ പരീക്ഷയില്‍ ഖാലിദ് ചോലയില്‍ ഒന്നാംസ്ഥാനം നേടി. ബഷീര്‍ കാവില്‍, ഷൗക്കത്തലി, സുബൈദ മുഹമ്മദലി, റുഖിയ ബഷീര്‍ എന്നിവര്‍ രണ്ടാംസ്ഥാനത്തിനും സൈഫുന്നിസ റഫീഖ്, കെ.വി. സുബൈദ, മര്‍യം ബഷീര്‍, ലുബൈന ഷഫീഖ്, നസീറ ശംസുദ്ദീന്‍, ഫദീല എന്നിവര്‍ മൂന്നാം സ്ഥാനത്തിനും അര്‍ഹരായി. വിജയികളെ ദാറുല്‍ ഈമാന്‍ രക്ഷാധികാരി സഈദ് റമദാന്‍ നദ്‌വി, വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എം.എം. സുബൈര്‍ എന്നിവര്‍ അഭിനന്ദിച്ചു.