മനാമ: സിറോ മലബാർ സൊസൈറ്റി ബഹ്‌റൈൻ 2026- 2027 പ്രവർത്തന വർഷത്തേക്ക് സൊസൈറ്റിയെ നയിക്കാനുള്ള പുതിയ ബോർഡ് ഓഫ് ഡയറക്ടേഴ്‌സിനെ തിരഞ്ഞെടുത്തു. സൊസൈറ്റിയുടെ വാർഷിക പൊതുയോഗത്തിലാണ് പുതിയ ഭരണസമിതി നിലവിൽ വന്നത്. പുതിയ ഭാരവാഹികളായി ഷാജി സെബാസ്റ്റ്യൻ പ്രസിഡന്റായും, ജെയ്‌സൺ മഞ്ഞളി ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. മറ്റ് ഭാരവാഹികൾ: വൈസ് പ്രസിഡന്റ് - റോയ് ഫ്രാൻസിസ് ദാസ്, ഫിനാൻസ് സെക്രട്ടറി - ജോമി സി. ആന്റണി, അസിസ്റ്റന്റ് സെക്രട്ടറി - ജോസ് ചാലിശ്ശേരി, അസിസ്റ്റന്റ് ഫിനാൻസ് സെക്രട്ടറി - ലൈജു തോമസ്, മെമ്പർഷിപ്പ് സെക്രട്ടറി - മോൻസി മാത്യു, സ്‌പോർട്‌സ് സെക്രട്ടറി - അരുൺ കൈതാരത്ത്, എന്റർടൈൻമെന്റ് സെക്രട്ടറി - അജീഷ് തോമസ്, ഐടി സെക്രട്ടറി റാഫി തോമസ്, ഇന്റേണൽ ഓഡിറ്റർ - ബോബൻ ജോസഫ്.
സിംസ് പ്രസിഡന്റ് പി. ടി. ജോസഫ് അധ്യക്ഷത വഹിച്ച വാർഷിക പൊതുയോഗത്തിൽ ജനറൽ സെക്രട്ടറി നെൽസൺ വർഗീസ് വാർഷിക റിപ്പോർട്ടും പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ആക്ടിങ് ഫിനാൻസ് സെക്രട്ടറി ജെയ്‌സൺ മഞ്ഞളി സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിച്ചു. കഴിഞ്ഞ ഒരു വർഷക്കാലമായി സിംസിന്റെ പ്രവർത്തനങ്ങൾക്ക് സർവാത്മനാ സഹകരിക്കുകയും പിന്തുണ നൽകുകയും ചെയ്ത ബഹ്റൈൻ മന്ത്രാലയങ്ങൾക്കും, ബഹ്റൈനിലെ മറ്റ് സംഘടനകൾക്കും, സർവോപരി എല്ലാ സിംസ് അംഗങ്ങൾക്കും പ്രസിഡന്റ് പി. ടി. ജോസഫ് നന്ദി രേഖപ്പെടുത്തി. യോഗത്തിൽ മുൻ പ്രസിഡന്റ് ഫ്രാൻസിസ് കൈതാരത്ത്, ബെന്നി വർഗീസ്, സീനിയർ അംഗം വർഗീസ് കാരക്കൽ എന്നിവർ പുതിയ ഭരണസമിതിക്ക് ആശംസകൾ നേർന്ന് സംസാരിച്ചു. എല്ലാ അംഗങ്ങളുടെയും പിന്തുണയും സഹകരണവും പുതിയ ഭരണസമിതിക്ക് തുടർന്നും ലഭിക്കണമെന്ന് നിയുക്ത പ്രസിഡന്റ് ഷാജി സെബാസ്റ്റ്യൻ അഭ്യർത്ഥിച്ചു.
റിട്ടേണിങ് ഓഫീസർ പോൾ കെ. ആന്റണി തിരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു.
Content Highlights: Pravasi News Bahrain
Published: 23 Nov 2026, 01:45 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented