മനാമ: ബഹ്റൈൻ പ്രവാസി സമൂഹത്തിന് പുത്തൻ ഉണര്വേകിക്കൊണ്ട് ഓവര്സീസ് ഇന്ത്യൻ കള്ച്ചറല് കോണ്ഗ്രസ് (ഒ.ഐ.സി.സി) കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന 'കോഴിക്കോട് ഫെസ്റ്റ് 25-26'ന് തുടക്കമായി. ഫെസ്റ്റിന്റെ ഭാഗമായുള്ള സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനവും ലോഗോ പ്രകാശനവും ഒ.ഐ.സി.സി ആസ്ഥാനത്ത് നടന്നു.
സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ഗഫൂര് ഉണ്ണികുളം നിര്വഹിച്ചു. തുടര്ന്ന് ഫെസ്റ്റിന്റെ ഔദ്യോഗിക ലോഗോ വര്ക്കിംഗ് പ്രസിഡൻ്റ് ബോബി പാറയിലിന് കൈമാറിക്കൊണ്ട് അദ്ദേഹം പ്രകാശന കർമം നിര്വഹിച്ചു. ജില്ലാ ജനറല് സെക്രട്ടറി ശ്രീജിത്ത് പനായി അധ്യക്ഷത വഹിച്ച ചടങ്ങില് ഫെസ്റ്റ് ജനറല് കണ്വീനര് പ്രവില് ദാസ് പി.വി സ്വാഗതം പറഞ്ഞു. കലാ-കായിക-സാംസ്കാരിക രംഗങ്ങളില് നാല് മാസത്തോളം നീണ്ടുനില്ക്കുന്ന വിപുലമായ പരിപാടികളാണ് ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കുന്നത്. 2025 നവംബര് 21-ന് ആരംഭിക്കുന്ന ആഘോഷങ്ങള് 2026 മാര് ച്ച് 27-ന് നടക്കുന്ന സമാപന സമ്മേളനത്തോടെ പര്യവസാനിക്കും.
പ്രോഗ്രാം കണ്വീനര് വിൻസെന്റ് കക്കയം, ദേശീയ ഭാരവാഹികളായ മനു മാത്യു (സെക്രട്ടറി), സെയ്ത് എം.എസ് (ജനറല് സെക്രട്ടറി-കോഴിക്കോട് ഇൻ ചാര്ജ്), ഗിരീഷ് കാളിയത്ത് (വൈസ് പ്രസിഡന്റ്), രഞ്ജി കച്ചേരി, റീജിത്ത് മൊട്ടപ്പാറ (സെക്രട്ടറിമാര്) എന്നിവര് ആശംസകള് അര്പ്പിച്ചു. വിവിധ ജില്ലാ-നിയോജക മണ്ഡലം നേതാക്കളായ റംഷാദ് അയിലക്കാട് (മലപ്പുറം), സല്മാൻ ഫാരിസ് (പാലക്കാട്), അലക്സ് മഠത്തില് (പത്തനംതിട്ട), റഷീദ് മുയിപോത്ത് (പേരാമ്പ്ര, ഫാസില് കൊയിലാണ്ടി (കൊയിലാണ്ടി)എന്നിവരും സംസാരിച്ചു. പരിപാടികള്ക്ക് കോഴിക്കോട് ജില്ല വൈസ് പ്രസിഡന്റുമാരായ രവി പേരാമ്പ്ര, അനില് കൊടുവള്ളി, സെക്രട്ടറിമാരായ തസ്തക്കീര്, ഷാജി പി.എം, അഷ്റഫ് പുതിയപാലം, വാജിദ് എം, വിവിധ പരിപാടികളുടെ കണ്വീനര്മാരായ സുരേഷ് പി.പി, അസീസ് ടി.പി മൂലാട്, സുബിനാസ് കിട്ടു, ഷൈജാസ് എരമംഗലം, ബിജു കൊയിലാണ്ടി, അബ്ദുല്സലാം മുയിപോത്ത്, എന്നിവരും മെമ്പര്മാരായ എ.ടി.കെ അബ്ദുള്ള, രമേശ് വള്ളിയോത്ത് എന്നിവരും നേതൃത്വം നല്കി. ചടങ്ങിന് പ്രദീപ് മൂടാടി നന്ദി രേഖപ്പെടുത്തി.
Content Highlights: OICC Kozhikode District Committee launches `Kozhikode Fest 25-26` in Bahrain. Inauguration and logo release held.
Published: 23 Nov 2025, 11:58 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented