മനാമ: ബഹ്റൈനിലെ ജീവകാരുണ്യ കൂട്ടായ്മയായ 'ഹോപ്പ് ബഹ്റൈന്‍' സംഘടിപ്പിച്ച 'ഹോപ്പ് പ്രീമിയര്‍ ലീഗിന്റെ രണ്ടാം സീസണ്‍', സിഞ്ചിലെ അല്‍ അഹ്‌ലി സ്റ്റേഡിയത്തില്‍ പ്രൗഢഗംഭീരമായി നടന്നു. ബഹ്റൈനിലെ പ്രമുഖരായ ജില്ലാ അസോസിയേഷന്‍ ടീമുകള്‍ ഉള്‍പ്പടെ 12 അസോസിയേഷന്‍ ടീമുകളാണ് സോഫ്റ്റ്‌ബോള്‍ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ ഏറ്റുമുട്ടിയത്. കേരളത്തിലെ വിവിധ ജില്ലകളെ പ്രതിനിധീകരിച്ചുള്ള ടീമുകളുടെ മത്സരം വീക്ഷിക്കാനും പിന്തുണയ്ക്കാനുമായി വലിയ ജനാവലിയാണ് സിഞ്ചിലെ അല്‍ അഹ്‌ലി സ്റ്റേഡിയത്തില്‍ എത്തിയത്. ആവേശം നിറഞ്ഞ മത്സരങ്ങള്‍ക്കൊപ്പം ബഹ്റൈനിലെ പ്രശസ്തരായ മ്യൂസിക് ബാന്‍ഡുകളുടെ ലൈവ് മ്യൂസിക്കല്‍ ഷോ, മത്സരത്തിന്റെ ഇടവേളകളില്‍ കാണികള്‍ക്ക് വേറിട്ട അനുഭവമായി. 'ആരവം മരം ബാന്‍ഡ്'ന്റെ വാദ്യോപകരണ ഫ്യൂഷന്‍, 'മിന്നല്‍ ബീറ്റ്സ്' ബാന്‍ഡിന്റെ മ്യൂസിക് ഷോ, ലേഡീസ് ബാന്‍ഡായ 'പിങ്ക് ബാങ്ക്' അവതരിപ്പിച്ച സംഗീതപരിപാടി എന്നിവയാണ് കാണികള്‍ ആഘോഷമാക്കിയത്.
അത്യന്തം ആവേശകരമായ ഫൈനല്‍ മത്സരത്തില്‍, അവസാന ബോളില്‍ സിക്‌സ് നേടിക്കൊണ്ടാണ് കണ്ണൂരിന്റെ കരുത്തുമായെത്തിയ 'വോയ്സ് ഓഫ് മാമ്പ' ജേതാവായത്. കോഴിക്കോടിനെ പ്രതിനിധീകരിച്ച് മത്സരിച്ച ഗ്ലോബല്‍ തിക്കോടിയന്‍സ് ഫോറം ബഹ്റൈന്‍ റണ്ണര്‍ അപ്പ് കിരീടം നേടി. കോട്ടയം ജില്ലാ പ്രവാസി കൂട്ടായ്മ മൂന്നാം സ്ഥാനവും വോയ്സ് ഓഫ് ആലപ്പി നാലാം സ്ഥാനവും കരസ്ഥമാക്കി. കൂടാതെ മാന്‍ ഓഫ് ദി മാച്ച് -സുനീര്‍ (വോയ്സ് ഓഫ് മാമ്പ), മാന്‍ ഓഫ് ദി സീരീസ്-അമീര്‍ സലാഹുദ്ധീന്‍ (വോയ്സ് ഓഫ് ആലപ്പി), ബെസ്‌ററ് ബാറ്റ്സ് മാന്‍ -ശ്യാംകുമാര്‍ (പാക്ട് ബഹ്റൈന്‍-പാലക്കാട്), ബെസ്‌ററ് ബൗളര്‍ -അമീര്‍ സലാഹുദ്ധീന്‍ (വോയ്സ് ഓഫ് ആലപ്പി) എന്നിവര്‍ വ്യക്തിഗത നേട്ടങ്ങള്‍ക്ക് അര്‍ഹരായി.
ഒന്നാം സമ്മാന ജേതാക്കള്‍ക്ക് കണ്‍വീനര്‍ അന്‍സാര്‍ മുഹമ്മദും, ചീഫ് കോര്‍ഡിനേറ്റര്‍ സിബിന്‍ സലീമും, ബി.എം.സി. ചെയര്‍മാന്‍ ഫ്രാന്‍സിസ് കൈതാരത്തും ചേര്‍ന്ന് ട്രോഫിയും ക്യാഷ് പ്രൈസും നല്‍കി. രണ്ടാം സമ്മാനര്‍ഹരായ ടീമിന് ഹോപ്പ് സെക്രട്ടറി ജോഷി നെടുവേലിലും രക്ഷാധികാരി ഷബീര്‍ മാഹിയും, മീഡിയ കണ്‍വീനര്‍ ഗിരീഷ് കുമാറും ചേര്‍ന്ന് ട്രോഫിയും ക്യാഷ് പ്രൈസും കൈമാറി.
സാമൂഹിക പ്രവര്‍ത്തകരായ സുബൈര്‍ കണ്ണൂര്‍, കെ ടി സലിം, സൈദ് ഹനീഫ്, ഇ.വി.രാജീവന്‍ ഉള്‍പ്പടെ നിരവധി മഹത് വ്യക്തിത്വങ്ങളും അസോസിയേഷന്‍ ഭാരവാഹികളും സന്നിഹിതരായിരുന്നു. ഹോപ്പ് പ്രസിഡന്റ് ജെറിന്‍ ഡേവിസ്, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഷാജി എളമ്പിലായി, ഷിജു സി പി, മുജീബ് റഹ്‌മാന്‍, സാബു ചിറമേല്‍, ഫൈസല്‍ പട്ടാണ്ടി, നിസാര്‍ മാഹി, റംഷാദ് എ കെ, പ്രിന്റു ഡെല്ലിസ് താലിബ്, സുജീഷ് ബാബു, റോണി ഡൊമിനിക്, ശ്യാംജിത്, പ്രശാന്ത്, രഘുനാഥ്, റസാഖ്, വിപിഷ്, മിറാഷ് എന്നിവര്‍ നേതൃത്വം നല്‍കി. ഹോപ്പിന്റെ രക്ഷാധികാരി നിസാര്‍ കൊല്ലം, മുതിര്‍ന്ന അംഗങ്ങളായ അഷ്‌കര്‍ പൂഴിതല, ഷിബു പത്തനംതിട്ട, മനോജ് സാംബന്‍, ജയേഷ് കുറുപ്പ് എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. മത്സരത്തോടനുബന്ധിച്ച് നടത്തിയ പ്രവചന മത്സരത്തില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. ബിഎംസിയുമായി സഹകരിച്ച് പകലും രാത്രിയുമായി സംഘടിപ്പിച്ച ഏകദിന ക്രിക്കറ്റ് ലീഗ് മത്സരത്തില്‍ ബഹ്റൈന്‍ ക്രിക്കറ്റ് ഫെഡറേഷനും, നിതിന്‍ കുമാര്‍, ബഷീര്‍ സിദ്ദിഖ്, റാഫി, മുബഷീര്‍, സുരേഷ് എന്നിവരുടെ നേതൃത്വത്തില്‍ ബ്രോസ് & ബഡ്ഡീസ് ക്രിക്കറ്റ് ടീമും പങ്കാളികളായി.
Content Highlights: ghope bahrain cricket winners
Published: 14 Nov 2024, 11:49 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented