
കോട്ടയം: പി.സി. ജോർജിനെതിരേ രൂക്ഷവിമർശനവുമായി ഓർത്തഡോക്സ് സഭ. ജോർജിന്റെ തോക്കിന് മാത്രമാണ് ലൈസൻസുള്ളതെന്നും അദ്ദേഹത്തിന് എന്ത് മറുപടി കൊടുക്കണമെന്ന് ജനം തീരുമാനിക്കട്ടേയെന്നും യുഹാനോൻ മാർ ദിയസ്കോറസ് മെത്രപ്പോലിത്ത പറഞ്ഞു.
'ബഹുമാനപ്പെട്ട പി.സി. ജോർജിനെക്കുറിച്ച് ഞാൻ പറയാതെ തന്നെ സമൂഹത്തിന് നന്നായി അറിയാം. അദ്ദേഹം നല്ല മനുഷ്യനാണെന്നാണ് എന്റെയൊരു വിചാരം. പക്ഷേ അദ്ദേഹത്തിന്റെ കയ്യിലിരിക്കുന്ന തോക്കിന് മാത്രമേ ലൈസൻസ് ഉള്ളൂ എന്നാണ് ഞങ്ങൾ മനസ്സിലാക്കുന്നത്. അദ്ദേഹം എപ്പോൾ വായ തുറന്നാലും ആരെയെങ്കിലുമൊക്കെ കുറ്റപ്പെടുത്തും. അതല്ലെങ്കിൽ മോശമായ രീതിയിലുള്ള സംസാരങ്ങളാണ്. അങ്ങനെയൊരാൾ പറയുന്നതിനോട് ഞങ്ങൾ എന്തിനാണ് പ്രതികരിക്കുന്നത്, യുഹാനോൻ മാർ ദിയസ്കോറസ് മെത്രപ്പോലിത്ത ആരാഞ്ഞു.
എഫ്സിആർഎ (വിദേശസംഭാവന നിയന്ത്രണ നിയമം) ഭേദഗതിയുമായി ബന്ധപ്പെട്ട് ബിഷപ്പുമാർക്കെതിരേ രൂക്ഷപരാമർശം പി.സി. ജോർജ് നടത്തിയിരുന്നു.
Content Highlights: Orthodox Church publicly critiques PC George's conduct, Metropolitan Yuhanon Mar Dioscoros questions the legitimacy of George's rhetoric, Dispute stems from FCRA amendment comments regarding bishops, Church maintains a stance of non-engagement with inflammatory language
Published: 01 Apr 2026, 08:02 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented