മനാമ: പൊക്കമില്ലാത്തതാണ് എന്റെ പൊക്കം എന്ന് സ്വയം വിശേഷിപ്പിക്കുകയും വായിച്ചാല്‍ വളരും വായിച്ചില്ലേല്‍ വളയും എന്ന് അന്യര്‍ക്ക് ദര്‍ശനം നല്‍കുകയും മലയാളത്തിന്റെ ബാലസാഹിത്യം സമ്പുഷ്ടമാക്കുകയും ചെയ്ത കവി കുഞ്ഞുണ്ണിമാഷ് അനുസ്മരണം പ്രതിഭ ഹാളില്‍ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ അവതരിപ്പിച്ചു. സാഹിത്യ വേദി ജോയന്റ് കണ്‍വീനര്‍ ധന്യ വയനാട് സ്വാഗതം പറഞ്ഞ പരിപാടിയില്‍ സാഹിത്യ വേദി കണ്‍വീനവര്‍ സുരേഷ് വേണാട്ട് അധ്യക്ഷനായി. കുഞ്ഞുണ്ണിമാഷ് അനുസ്മരണം കൊച്ചു കൂട്ടുകാരി ഋഷിത മഹേഷും കുഞ്ഞുണ്ണി മാഷ് വരികളുടെ വിശകലനം ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപിക ശ്രീജാദാസും നടത്തി. 

To advertise here,

പ്രതിഭ പ്രസിഡന്റ് ബിനു മണ്ണില്‍ പരിപാടിക്ക് ആശംസ അര്‍പ്പിച്ചു സംസാരിച്ചു. സാഹിത്യ വേദി എക്‌സിക്യൂട്ടീവ് അംഗം സുരേഷ് വീരച്ചേരി നന്ദി അറിയിച്ചു. 

തുടര്‍ന്ന് കുട്ടികള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ അരങ്ങേറി. പ്രതിഭയുടെ വിവിധ യൂണിറ്റുകളിലെ 15 കുട്ടികള്‍ കുഞ്ഞുണ്ണി കവിതകള്‍ ആലപിച്ചു. രാജേഷ് കോട്ടയം, പവിത്രന്‍ പാലേരി എന്നിവര്‍ സ്വന്തം കൃതി അവതരിപ്പിച്ചു. വത്സരാജ് പുസ്തക പരിചയം നടത്തി. മുഹറഖ് മേഖല അവതരിപ്പിച്ച ജമീലന്റെ കോഴി എന്ന സ്‌കിറ്റും റിഫാ മേഖലയുടെ കുഞ്ഞുണ്ണി മാഷും കുട്ട്യോളും എന്ന സ്‌കിറ്റും  തിങ്ങി നിറഞ്ഞ സദസ്സിന് കുഞ്ഞുണ്ണി മാഷേ കുറിച്ചും ശാസ്ത്രത്തെ കുറിച്ചുമുള്ള അറിവും വിനോദവും പകര്‍ന്ന് നല്‍കി.