
മനാമ: കെഎംസിസി ബഹ്‌റൈൻ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭാഷാ സമര അനുസ്മരണ സമ്മേളനം ജൂലൈ 31 വെള്ളിയാഴ്ച വൈകുന്നേരം 7.30 ന് മനാമ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ നടക്കും. ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം.
1980-ൽ സർക്കാർ വിദ്യാഭ്യാസ മേഖലയിൽ അറബി, ഉർദു, സംസ്‌കൃതം ഭാഷകൾക്കെതിരെ കൊണ്ടുവന്ന അക്കോമഡേഷൻ, ഡിക്ലറേഷൻ, ക്വാളിഫിക്കേഷൻ വ്യവസ്ഥകൾക്കെതിരെ മുസ്ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ കേരളത്തിലെ വിവിധ കലക്ടറേറ്റുകൾക്ക് മുന്നിൽ നടന്ന ഭാഷാസമരത്തിന്റെ ഭാഗമായി മലപ്പുറം കലക്ടറേറ്റിന് മുന്നിൽ സമാധാനപരമായി പ്രതിഷേധിച്ച പ്രവർത്തകർക്കുനേരെ നടന്ന പോലീസ് വെടിവെപ്പിൽ മജീദ്, റഹ്‌മാൻ, കുഞ്ഞിപ്പ എന്നിവർ രക്തസാക്ഷികളായിരുന്നു.
ഭാഷാ സമരത്തിന്റെ ചരിത്രവും ത്യാഗസ്മരണകളും പുതുതലമുറയ്ക്ക് പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെയാണ് അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നത്. സമ്മേളനത്തിൽ മലപ്പുറം ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് അംഗവുമായ ശരീഫ് കുറ്റൂർ മുഖ്യാതിഥിയായി പങ്കെടുക്കും. സ്ത്രീകൾക്കായി പ്രത്യേക ഇരിപ്പിട സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ ഭാരവാഹികൾ അറിയിച്ചു. പരിപാടിയുടെ പ്രചരണാർഥം ജൂലൈ 24 വെള്ളിയാഴ്ച രാവിലെ 7 മുതൽ 11 മണി വരെ മനാമ ശിഫ അൽ ജസീറ ഹോസ്പിറ്റലിൽ സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിക്കും. ക്യാമ്പിൽ ഏഴ് പരിശോധനകൾ പൂർണമായും സൗജന്യമായി നടത്തും. കൂടാതെ അന്നേദിവസം എല്ലാ ലാബ് പരിശോധനകൾക്കും 50 ശതമാനം ഇളവും ലഭ്യമാക്കും. മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് ഭാരവാഹികൾ അഭ്യർഥിച്ചു.
വാർത്താസമ്മേളനത്തിൽ കെഎംസിസി ബഹ്റൈൻ സംസ്ഥാന സെക്രട്ടറി അഷ്റഫ് കാട്ടിൽപീടിക, മലപ്പുറം ജില്ലാ പ്രസിഡന്റ് ഇഖ്ബാൽ താനൂർ, ജില്ല ഓർഗനൈസിങ് സെക്രട്ടറി വി കെ റിയാസ്, ജില്ലാ വൈസ് പ്രസിഡണ്ട് ഉമ്മർ കൂട്ടിലങ്ങാടി, ജില്ലാ ജോയിൻ സെക്രട്ടറിമാരായ മുജീബ് ആഡ്വെൽ, ശിഹാബ് പൊന്നാനി, ഷിഫ അൽ ജസീറ ഹോസ്പിറ്റൽ പ്രതിനിധികളായ സുൽഫിക്കർ കബീർ, അനസ്, നസീർ, പരിപാടിയുടെ മീഡിയ കൺവീനർ ശിഹാബ് ചപ്പനങ്ങാടി എന്നിവർ പങ്കെടുത്തു. രജിസ്‌ട്രേഷനായി: 33495982, 33165242. എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
Content Highlights: The Malappuram District Committee of KMCC Bahrain announced a Language Movement Commemoration on July 31 and a free medical camp at Shifa Al Jazeera Hospital on July 24 in Manama.
Published: 22 Jul 2026, 11:59 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented